തൃശ്ശൂർ : കേരളവർമ്മ കോളേജിലെ ജനാധിപത്യ അട്ടിമറിക്കെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ തൃശ്ശൂർ കളക്ടറേറ്റിനു മുന്നിൽ നടത്തുന്ന നിരാഹാര സമരത്തിന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ഐക്യദാർഢ്യം സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന്റെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കൾ സമരപ്പന്തൽ എത്തി സമരത്തിന് പിന്തുണ അറിയിച്ചു.
എസ് എഫ് ഐ ക്യാമ്പസിൽ നിന്നുള്ള തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊള്ളാനോ പരാജയം അംഗീകരിക്കാനോ കഴിയാതെ ജനാതിപത്യത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് എന്ത് നെറികേടിനും മടി കാണിക്കില്ല എന്നതാണ് തൃശ്ശൂർ കേരളവർമ്മ കോളേജിലെ കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ തെളിയിക്കുന്നത് എന്ന് പി കെ നവാസ് പറഞ്ഞു.
ക്യാമ്പസുകളിൽ ജനാധിപത്യം പുലരുമ്പോൾ എസ്.എഫ്.ഐ അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.ഭരണ പിന്തുണയോടുകൂടി
ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്ന എസ് എഫ് ഐ യുടെ ഈ നെറികേടിനെതിരെ വിദ്യാർത്ഥി സമൂഹം ഒന്നടങ്കം മുന്നോട്ടുവരണമെന്നും, ശ്രീക്കുട്ടന് വേണ്ടിയുള്ള ഈ നിയമ പോരാട്ടത്തിൽ എം എസ് എഫ് കൂടെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
എം എസ് എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക്, ഭാരവാഹികളായ അൽ റെസിൻ എസ് എ, ഹസൈനാർഎംവി, തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂർ, റാഷിദ് കോക്കൂർ,എം വി നബീൽ ഫായിസ് മുഹമ്മദ്, ഫർഹാൻ ബിയ്യം, ജാഫർ ആറ്റൂർ, അസ്‌ലം കടലായി, സുഹൈൽ നാട്ടിക,സബാഹ് താഴത്ത്,സൈഫുദ്ധീൻ എന്നിവർ സംബന്ധിച്ചു