X
    Categories: indiaNews

ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ തെരുവിലിറങ്ങി എം എസ് എഫ്

ന്യൂനപക്ഷ അവകാശങ്ങള്‍ ഓരോന്നായി ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ തെരുവിലിറങ്ങി എം എസ് എഫ്. ഡല്‍ഹിയില്‍ ജന്തര്‍ മന്ദറിലാണ് എം.എസ്.എഫിന്റെ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചിരുന്നു.

മൗലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പും, പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പും നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ എം. എസ്. എഫ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാര്‍ത്ഥി പ്രക്ഷോഭം ഡല്‍ഹിയില്‍ ജന്തര്‍ മന്ദറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ന്യൂനപക്ഷ വിരുദ്ധത അലങ്കാരമായി കൊണ്ടു നടക്കുന്ന സര്‍ക്കാരാണ് ഇത്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഗവേഷണപഠന മേഖലയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് നല്‍കി തുടങ്ങിയത്. ഉന്നത വിഭ്യാഭ്യാസ രംഗത്ത് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള പ്രാതിനിധ്യം പോലും നിലവില്‍ നാമമാത്രമാണ്. ഫെലോഷിപ്പ് നിര്‍ത്തലാക്കുന്നതോടെ സ്ഥിതി കൂടുതല്‍ ദയനീയമാവും. വിഷയത്തില്‍ സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണം. അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Test User: