മലപ്പുറം: “വീഴ്ചകളുടെ വിദ്യാഭ്യാസവകുപ്പ് പ്രതിരോധം തീർക്കുന്ന വിദ്യാർത്ഥിത്വം” എന്ന പ്രമേയം മുൻ നിർത്തി കൊണ്ട് ഇടതു പക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയെന്ന അജണ്ട മുൻനിർത്തി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 26 ന് കോഴിക്കോട് വെച്ച് വിദ്യാർത്ഥി റാലിയോട് കൂടി നടത്തുന്ന “സ്റ്റുഡൻസ് വാർ” ന്റെ പ്രഖ്യാപനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളുടെയും കെ.പി.എ മജീദ് സാഹിബിന്റെയും സാനിധ്യത്തിൽ നിർവഹിച്ചു.
ഇടത് പക്ഷ സർക്കാറിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാ, മേഖലാ തലത്തിൽ ജനുവരി 31 ന് സമരച്ചുമര്, ഫെബ്രുവരി 6 ന് പ്രോട്ടസ്റ്റിംഗ് പ്ലോട്ട്, ഫെബ്രുവരി 13ന് സ്റ്റുഡന്റസ് ഓടിറ്റ് എന്നീ പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ ധാരണയായി. പി.എസ്.സിയുടെ കെടുകാര്യസ്ഥത, സർവകലാശാല മാർക്ക്ദാനം, പരാജയപ്പെട്ട പൊതു വിദ്യാഭ്യാസ സംവിധാനം, കലാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങളിലെ അപര്യാപ്തത, പാലത്തായി വിദ്യാർത്ഥിനിക്ക് നീതി ലഭ്യമാക്കുക, വാളയാറിലെ ദളിത് വിദ്യാർത്ഥിനികളോടുള്ള അനീതി, കലാലയങ്ങളെ വിഴുങ്ങുന്ന ലഹരി മാഫിയയും വിതരണക്കാരായി പാർട്ടി ബന്ധുക്കളും, ആയുധപുരകളായി മാറുന്ന ഏകാധിപത്യ പാർട്ടി കലാലയങ്ങൾ, പുത്തൻ സർവകലാശാലകളില്ലാതെ പോയ 5വർഷങ്ങൾ, അശാസ്ത്രീയമായ ഓൺലൈൻ ക്ലാസുകൾ, കൊറോണ കാലത്തെ ഫീസിളവ്, നെയ്യാറ്റിൻകര സർക്കാർ നടപടിയിൽ അനാധമായ വിദ്യാർത്ഥിത്വം, മാനേജ്മെന്റ് പ്രീണനം മുഖമുദ്രയാക്കിയ സർക്കാർ എന്നീ വിഷയങ്ങളാണ് സ്റ്റുഡൻസ് വാറിൽ പ്രധാനമായും ഉയർത്തി കൊണ്ട് വരിക.
സമരച്ചുമര്
സ്റ്റുഡൻസ് വാറിന്റെ പ്രചരണാർത്ഥവും ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിനും രക്ഷിതാക്കൾക്കും ബോധ്യപ്പെടുത്തി കൊടുക്കുക എന്ന ഉത്തരവാദിത്വത്തിലും ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്
പരിപാടി സംഘടിപ്പികണ്ടത്. കഴിഞ്ഞ അഞ്ചുവർഷത്തെ ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രവർത്തനങ്ങളുടെ ( ഓൺലൈൻ ക്ലാസിന്റെ പേരിൽ വളാഞ്ചേരിയിലെ സഹോദരിയെ കൊലക്ക് കൊടുത്തത് , ഹൈടെക് ക്ലാസ്സുകളുടെ മേനി പറയുന്ന കാലത്ത് ക്ലാസ് റൂമിൽ നിന്ന് പ്രിയപ്പെട്ടവൾ പാമ്പുകടിയേറ്റ് മരിച്ചത്, ടീച്ചറമ്മയുടെ നാട്ടിൽ നാലാം ക്ലാസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്, ഫീസ് വർദ്ധനവ്, അവകാശ നിഷേധം മെറിറ്റ്,അട്ടിമറി ചരിത്രത്തിലാദ്യമായി എസ്എസ്എൽസി പരീക്ഷ രണ്ടുതവണ എഴുതിയത് തുടങ്ങിയ നിരുത്തരവാദ സമീപനങ്ങളുടെ) രേഖകൾ തയ്യാറാക്കി എല്ലാ ശാഖകളിലും പോസ്റ്റർ, ചുമരെഴുത്ത് രൂപത്തിൽ പതിക്കുക
പ്രൊട്ടസ്റ്റിങ് പ്ലോട്ട്
എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 26ന്ന് കോഴിക്കോട് വെച്ച് നടക്കുന്ന സ്റ്റുഡൻസ് വാറിന്റെ പ്രചരണാർത്ഥവും ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിനും രക്ഷിതാക്കൾക്കും ബോധ്യപ്പെടുത്തി കൊടുക്കുക എന്ന് ഉത്തരവാദിത്വത്തിലും പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് പരിപാടി നടക്കേണ്ടത്. ഇടതുപക്ഷ സർക്കാരിന്റെ
കഴിഞ്ഞ അഞ്ചുവർഷത്തെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങളുടെ രൂപങ്ങൾ തയ്യാറാക്കി പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്ഥാപിക്കുക.
സ്റ്റുഡൻസ് ഓഡിറ്റ്
എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 27ന്ന് കോഴിക്കോട് വെച്ച് നടക്കുന്ന സ്റ്റുഡൻസ് വാറിന്റെ പ്രചരണാർത്ഥവും ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിനും രക്ഷിതാക്കൾക്കും ബോധ്യപ്പെടുത്തി കൊടുക്കുക എന്ന ഉത്തരവാദിത്വത്തിലും നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് പരിപാടി നടക്കേണ്ടത്. ഇടതുപക്ഷ സർക്കാരിന്റെ
കഴിഞ്ഞ അഞ്ചുവർഷത്തെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് കൃത്യമായ ഓഡിറ്റ് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ വിദ്യാർത്ഥി സാന്നിധ്യത്തിൽ നടത്തുക. പൊതുപരിപാടി രൂപത്തിൽ നേതാക്കന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്നത്
സ്റ്റുഡൻസ് വാർ ന്റെ പ്രചാരണാർത്ഥം എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസിന്റെ അധ്യക്ഷതയിൽ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ചേർന്നു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത യോഗത്തിൽ യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരവും എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഹമ്മദ് സാജുവും സന്നിഹിതരായി. യോഗത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ സ്വാഗതവും ട്രഷറർ സി.കെ നജാഫ് നന്ദിയും രേഖപ്പെടുത്തി.എം.എസ്.എഫ് സീനിയർ വൈസ് പ്രസിഡണ്ട് എ.പി അബ്ദുസമദ് എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ ശറഫുദ്ധീൻ പിലാക്കൽ , പി പി ഷൈജൽ,റംഷാദ് പള്ളം, കെ.എം ഫവാസ്,ആബിദ് അറങ്ങാടി അഷർ പെരുമുക്ക്, കെ.എം ഷിബു, ബിലാൽ റഷീദ്, അൽത്താഫ് സുബൈർ,ഫിറോസ് പള്ളം, ഫാരിസ് പൂക്കോട്ടൂര്, കെ ടി റഹൂഫ് എന്നിവർ സംസാരിച്ചു