കോഴിക്കോട്: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ പരിഹാരം കാണണമെന്നും കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ദേവികയുടെ സ്ഥിതി കേരളത്തിലെ ഒരു വിദ്യാര്‍ത്ഥിക്കും ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നും പരിഹാരം കാണണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്.
കേരളത്തിലെ മുഴുവന്‍ എം.എല്‍.എ മാരില്‍ നിന്നും ആസ്തി വികസന ഫണ്ടില്‍ നിന്ന് 4 കോടി രൂപ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് തിരിച്ചെടുത്ത സര്‍ക്കാര്‍, ഓണ്‍ലൈന്‍ പഠന സൗകര്യത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഡിവൈസുകള്‍ ലഭ്യമാക്കാനും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പ് വരുത്താന്‍ 50 ലക്ഷം രൂപയെങ്കിലും തിരികെ നല്‍കാന്‍ തയ്യാറാവണമെന്നും പി.കെ നവാസ് പറഞ്ഞു.
ഈ അധ്യയന വര്‍ഷവും സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതും മതിയായ സൗകര്യങ്ങള്‍ ഇല്ലാതെ അശാസ്ത്രീയമായ രീതിയിലാണ്. ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമില്ലാതെ ഇപ്പോഴും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പുറത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ അവകാശത്തെ ഹനിക്കുന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് എം.എസ്.എഫ് കോഴിക്കോട് നോര്‍ത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എ.ഇ.ഒ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ഇര്‍ഫാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ഉപാധ്യക്ഷന്‍ സാബിത്ത് മായനാട് മുഖ്യപ്രഭാഷണം നടത്തി. ഹരിത ജില്ലാ ട്രഷറര്‍ ഷഹദ പി.കെ, കെ.പി റാഷിദ്,മിഷാഹിര്‍ അഹമ്മദ്, തുടങ്ങിയവര്‍ സംസാരിച്ചു. അല്‍ത്താഫ് വെള്ളയില്‍ സ്വാഗതവും സല്‍മാന്‍ മായനാട് നദിയും പറഞ്ഞു.