X
    Categories: kerala

സമരത്തെ അടിച്ചമര്‍ത്തി നിയമനം നടത്താന്‍ സര്‍വ്വകലാശാലയെ അനുവദിക്കില്ല : പികെ നവാസ്

തേഞ്ഞിപ്പലം: സംവരണം അട്ടിമറിച്ച് ബാക്‌ലോഗ് നികത്താതെയാണ് കാലിക്കറ്റ് സര്‍വ്വകലാശാല വിവിധ പഠന വകുപ്പുകളിലേക്ക് നൂറ്റിപതിമൂന്ന് അധ്യാപക നിയമനം നടത്തുന്നത്. പ്രസ്തുത വിഷയത്തില്‍ ഹൈക്കോടതിയെ പോലും യൂണിവേഴ്‌സിറ്റി തെറ്റിദ്ധരിപ്പിച്ചാണ് ഇന്ന് ഇന്റര്‍വ്യൂ നടത്തിയത് .നിലവില്‍ കോടതിയില്‍ നിന്ന് തീരുമാനം വരുന്നതിന്റെ മുമ്പാണ് തിരക്ക് പിടിച്ചുള്ള ഈ നിയമനം. നിയമന വിജ്ഞാപനം മുതല്‍ തന്നെ നടപടികള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ എല്ലാ ഫയലുകളും ഡിജിറ്റല്‍ ആണെന്നിരിക്കെ ഈ നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ മാത്രം മാന്വല്‍ ആയി ചെയ്യുകയും അത് ഇടത് ഉദ്യോഗസ്ഥര്‍ വഴി മാത്രം കൈമാറ്റം ചെയ്യപ്പെടുകയും ഉണ്ടായി.

ആദ്യം മുതല്‍ തന്നെ നിയമനവുമായി ദുരൂഹത നിലനില്‍ക്കെ ഇന്നലെ രാവിലെ ഏഴ് മണിക്ക് തന്നെ ഉദ്യോഗാര്‍ത്ഥികളെ വിളിച്ച് വരുത്തി അഭിമുഖം നടത്തിയതിലും വെക്തമാണ് ഇത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് രാവിലെ എട്ട് മണിക്ക് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്ന് മുന്നില്‍ എം.എസ്.എഫ്. കെ.എസ്.യു. പ്രവര്‍ത്തകര്‍ സമരവുമായി എത്തിയിരുന്നു. തുടര്‍ന്ന് അഡ്മിനിഷ്ട്രഷന്‍
ബ്ലോകിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യു.ഡി.എസ്.എഫ് പ്രവര്‍ത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ തള്ളിമാറ്റുകയും രണ്ട് തവണ ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്ത് എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാതെ ഉച്ച സമയം രണ്ട് മണി വരെ സമരവുമായി മുന്നോട്ട് പോകുകയും ചെയ്തു.

പ്രതിഷേധ സമരം സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു.സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് മുഖ്യ പ്രഭാഷണം നടത്തി
തുടര്‍ന്ന് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍,എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ ഫാരിസ് പൂക്കോട്ടൂര്‍, കെ.എം.ഫവാസ്, കോഴിക്കോട് ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് അഫ്‌നാസ് ചോറോട്, ജനറല്‍ സ്വാഹിബ് മുഹമ്മദ്, കെ.എസ്.യു. ജില്ലാ ഭാരവാഹികളായ ഇ.കെ.അന്‍ഷിദ്, അഡ്വ.എ.പി.അബ്ദുറഹ്മാന്‍, എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ പി.എ.ജവാദ്, കെ.എന്‍. ഹക്കിം തങ്ങള്‍, ടി.പി.നബില്‍, ശമീര്‍ പാഴൂര്‍, നസീഫ് ശേര്‍ഷ്, നിസാം കെ.ചേളാരി എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് സ്വാഗതവും കെ.എസ്.യു.ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂര്‍ അധ്യക്ഷതയും വഹിച്ചു. തുടര്‍ന്ന് രണ്ട് മണിക്ക് ശേഷം നേതാക്കളായ പി.കെ.നവാസ്, കെ.എം.അഭിജിത്ത്, കബീര്‍ മുതുപറമ്പ്, ഹാരിസ് മുതൂര്‍, അഫ്‌നാസ് ചോറോട്, ഇ.കെ.അന്‍ഷിദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

 

Test User: