തേഞ്ഞിപ്പലം: പ്രൈവറ്റ് ബിരുദ റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി കാലിക്കറ്റ് സര്‍വകലാശാലാ ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. പ്രൈവറ്റ് വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധനവ് പിന്‍വലിക്കുക, വിദൂര വിദ്യാഭ്യാസ മേഖലയിലെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
പ്രൈവറ്റ് ബിരുദ റജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കി ബിരുദ റജിസ്‌ട്രേഷനുകള്‍ വിദൂര വിദ്യാഭ്യാസത്തിന് കീഴിലാക്കിയതായിരുന്നു വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നത്. അമിത ഫീസ് ഈടാക്കി വിദ്യാര്‍ഥികളെ കൊള്ളയടിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതെ തുടര്‍ന്ന് ഫീസ് ബഹിഷ്‌ക്കരണമുള്‍പ്പെടെ സമര പരിപാടികള്‍ എം.എസ്.എഫ് പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രൈവറ്റ് ബിരുദ രജിസ്‌ട്രേഷന്‍ പുന:സ്ഥാപിച്ചതായി വെള്ളിയാഴ്ച സര്‍വകലാശാല ഉത്തരവിറക്കിയെങ്കിലും വര്‍ധിപ്പിച്ച ഫീസിന്റെ കാര്യത്തില്‍ സര്‍വകലാശാല പുറത്തിറക്കിയ ഉത്തരവില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു എം.എസ്.എഫ് ഇന്നലെ മാര്‍ച്ച് നടത്തിയത്.
മാര്‍ച്ചിനെ തുടര്‍ന്ന് എം.എസ്.എഫ് നേതാക്കള്‍ പ്രൊ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ഫീസ് വര്‍ധിപ്പിക്കില്ലെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി. രജിസ്‌ട്രേഷന്‍ പുന:സ്ഥാപിക്കും,പാരലല്‍ പ്രൈവറ്റ് വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിദ്യാര്‍ഥി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കും,പ്രൈവറ്റ് വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ തീയതി ദീര്‍ഘിപ്പിക്കുമെന്നും ഉറപ്പ് ലഭിച്ചതായി എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു.
മാര്‍ച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കിഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എം.പി നവാസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ നിഷാദ് കെ.സലീം, എന്‍.എ കരീം, ശരീഫ് വടക്കയില്‍ കെ.കെ.അസീസ് പ്രസംഗിച്ചു. കെ.ടി റഊഫ്, എ.പി സമദ്, ലത്തീഫ് തുറയൂര്‍.ഷറഫു പിലാക്കാല്‍, അഫ്‌നാസ് ചേറോട്, ടി നിയാസ്, കബീര്‍ മുതുപറമ്പ്, സ്വാഹിബ് മുഖ്താര്‍, അഷ്ഹര്‍ പെരുമുക്ക് നേതൃത്വം നല്‍കി.