കോഴിക്കോട് : ഹൈസ്‌കൂള്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപക യോഗ്യതയായി ബിരുദ തലത്തില്‍ ഫിസിക്‌സ്, കെമസ്ട്രി പരസ്പരം മുഖ്യവിഷയവും ഉപവിഷയവുമായി യോഗ്യത നേടിയവരെ മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന സര്‍ക്കാര്‍ ഉത്തരവ് പുന:പരിശോധിക്കണമെന്നു എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ കൃത്യമായ ഗൃഹപാഠം സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തേണ്ടതുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ തന്നെ 50 ഓളം കോളേജുകളില്‍ ഉപവിഷയമായി കമ്പ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കുമ്പോള്‍ ഇവരെ ഹൈസ്‌കൂള്‍ അധ്യാപക യോഗ്യതക്ക് പുറത്തു നിറുത്തുന്നത് അനീതിയാണ്. ആയതിനാല്‍ ഉത്തരവ് കാലം വരെ യോഗ്യരായ വിദ്യാര്‍ത്ഥികളെ യോഗ്യത ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക എന്ന ആവശ്യമുന്നയിച്ച് അധികാരികളെ സമീപിക്കുമെന്നും അനുകൂലമായ തീരുമാനം ഇല്ലങ്കില്‍ നീതി നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണ ത്തിന് എം.എസ്.എഫ് പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ജന:സെക്രട്ടറി
എം.പി നവാസ് എന്നിവര്‍ അറിയിച്ചു
ഫിസിക്കല്‍ സയന്‍സ് അധ്യാപക യോഗ്യത സര്‍ക്കാര്‍ ഉത്തരവ് പുന:പരിശോധിക്കണം: എം.എസ്.എഫ്
Tags: msf kerala