കോഴിക്കോട് : ‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ എന്ന പ്രമേയത്തില്‍ നടത്തിയ എം എസ് എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പരിസമാപ്തി കുറിച്ച് കൊണ്ട് എം എസ് എഫ് സംസ്ഥാന സമ്മേളനം നവംബര്‍ 15, 16, 17തിയ്യതികളിലായി കോഴിക്കോട് വെച്ച് നടക്കും.സംസ്ഥാനത്തെ 4600 യൂണിറ്റുകളിലെ സമ്മേളനം 500 ല്‍ പരം പഞ്ചായത്തുകളിലെ സമ്മേളനം നിയോജക മണ്ഡലം ജില്ലാ പ്രതിനിധി സമ്മേളനം എന്നിവ പൂര്‍ത്തീകരിച്ചതിനു ശേഷമാണു സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുന്നത്.
കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന സമ്മേളന പ്രഖ്യാപനം മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രെട്ടറി കെ പി എ മജീദ് നിര്‍വഹിച്ചു. മുസ്ലിംയുത്ത് ലീഗ് ദേശീയ ജന:സെക്രട്ടറി സി കെ സുബൈര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന:സെക്രട്ടറി പി കെ ഫിറോസ് എന്നിവര്‍ പ്രസംഗിച്ചു.എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന ജന:സെക്രട്ടറി എം പി നവാസ് സ്വാഗതവും സെക്രട്ടറി നിഷാദ് കെ സലീം നന്ദിയും പറഞ്ഞു.
സംസ്ഥാനത്തെ 4600ലധികം വരുന്ന യൂണിറ്റുകളില്‍ നിന്നും പ്രസിഡന്റ് സെക്രട്ടറിമാര്‍ മേല്‍ കമ്മിറ്റി ഭാരവാഹികള്‍ കോളേജ് യൂണിറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെ പതി നായിരത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളന പ്രചരണാര്‍ത്ഥം വിവിധ പ്രചാരണ പരിപാടികള്‍ സംസ്ഥാനത്തുടനീളം നടത്താനും തീരുമാനിച്ചു. സമ്മേളന പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ സെപ്തംബര് 15 മുതല്‍ ആരംഭിക്കും.
സംസ്ഥാന ഭാരവാഹികളായ യൂസഫ് വല്ലാഞ്ചിറ,ശെരീഫ് വടക്കേയില്‍,ഷബീര്‍ ഷാജഹാന്‍,ഹാഷിം ബംബ്രാണി,കെ കെ അസീസ് എപി അബ്ദുസമദ്,സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ കെ എം ഫവാസ്,കെടി റൗഫ്,ഷജീര്‍ ഇഖ്ബാല്‍,ജാസിര്‍ പെരുവണ,അഫ്‌നാസ് ചേറോട്,സ്വാഹിബ് മുഹമ്മദ്,പി പി ഷൈജല്‍,റിയാസ് പുല്‍പ്പറ്റ,കബീര്‍ മുതുപറമ്പ്,ഷറഫുദ്ധീന്‍ പിലാക്കല്‍,കെ എം ഷിബു,ആരിഫ് തൃശൂര്‍ ,ആഷിഖ് ഇടുക്കി,ഇജാസ് കായംകുളം,ബിലാന്‍ റഷീദ്,അംജദ് കൊല്ലം,ഉസാമ പളളംകൊട്,ഹമീദ് സി ഐ,ഹക്കീം വിപി സി,സുബൈര്‍ തെക്കേയില്‍,ലത്തീഫ് തുറയൂര്‍,സികെ നജാഫ്,ഹക്കീം തങ്ങള്‍,സുഹൈല്‍ കണ്ണൂര്‍,അഫ്‌സല്‍ തൃശൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.