കോഴിക്കോട് : ഹബീബ് സ്റ്റുഡന്റസ് സെന്റർ കേന്ദ്രമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി വിവിധ സർക്കാർ കമ്മീഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിദ്യഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ദളിത്-മുസ്‌ലിം വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി സ്കോളർഷിപ്പോടു കൂടി സെപ്റ്റംബർ 8 ന് ഞായറാഴ്ച കേരളത്തിലുടനീളമുള്ള 25 കേന്ദ്രങ്ങളിൽ നടക്കും. പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്കുള്ള ഹാൾടിക്കറ്റ് www.msfkerala.org എന്ന സൈറ്റിൽ സെപ്റ്റംബർ 1 മുതൽ ലഭ്യമാവും. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കോർഡിനേറ്റർമാരുടെ യോഗം ചേർന്നു. യോഗം സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഉദ്‌ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി എം പി നവാസ് മുഖ്യ പ്രഭാഷണം നടത്തി. പരീക്ഷ കോർഡിനേറ്റർ ഏ പി അബ്ദുസമദ് അധ്യക്ഷത വഹിച്ചു. ശരീഫ് വടക്കയിൽ സംസാരിച്ചു. നിഷാദ് കെ സലീം പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു
സനോഫർ വിഴിഞ്ഞം, മുഹമ്മദ് സഹദ് കൊല്ലം, സൽമാൻ എ, അൽഫജ് റഹ്മാൻ കോട്ടയം, മുഹമ്മദ് ബാദുഷ ആലപ്പുഴ, സൽമാൻ സി എ തൃശ്ശൂർ, പികെഎം ഷഫീക് പാലക്കാട്, ടി പി നബീൽ മലപ്പുറം, ഷമീർ പാഴൂർ, മുനവ്വറലി സാദാത് വയനാട്, ജാബിർ തങ്കയം കാസർഗോഡ് എന്നിവർ സംബന്ധിച്ചു
ശിഹാബ് തങ്ങൾ സിവിൽ സർവീസ് പരീക്ഷ സെപ്റ്റംബർ 8 ന്
Tags: msf kerala