കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് പഠന ഗവേഷണങ്ങള്‍ക്ക് കേന്ദ്രമാവാന്‍ കോഴിക്കോട് എം.എസ്.എഫ് ആസ്ഥാനമൊരുങ്ങുന്നു. നാലാം ഗേറ്റിന് സമീപം നിലവിലുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റി ഓഫീസാണ് നവീകരിച്ച് പഠന ഗവേഷണ കേന്ദ്രമാക്കി മാറ്റുന്നത്. സിവില്‍ സര്‍വീസ്, എസ്.എസ്.സി, പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ ആവശ്യമായ പരിശീലന പരിപാടികള്‍, വിദ്യാഭ്യാസ ക്യാമ്പുകള്‍, ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാവുന്ന വിവിധ വീഡിയോ, ഓഡിയോ സൗകര്യമുള്ള കോണ്‍ഫറന്‍സ് ഹാള്‍, വിദ്യര്‍ത്ഥികള്‍ക്ക് താമസിച്ച് പഠിക്കാന്‍ സൗകര്യമുള്ള സ്റ്റുഡന്‍സ് ഹോം തുടങ്ങിയവ ആസ്ഥാന മന്ദിരത്തിന്റെ ഭാഗമായി ഉണ്ടാവും.
2000 സ്‌ക്വയര്‍ഫീറ്റ് പരിധിയില്‍ ഇരു നിലകളിലായി തയ്യാറാവുന്ന ഹബീബ് സെന്ററിന്റെ ഉദ്ഘാടനം ഈ മാസം അവസാനത്തോടെ നടത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. കേരളത്തിലെ മുസ്‌ലിം പിന്നോക്ക ജനവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആശയും പ്രതീക്ഷയുമായി ഹബീബ് സെന്റര്‍ മാറണമന്നാണ് ആഗ്രഹമെന്നും അതിനായി പരിശ്രമം തുടരുമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കിഴരിയൂരും ജനറല്‍ സെക്രട്ടറി എം.പി നവാസും പറഞ്ഞു.