തിരുവനന്തപുരം: കേരള ലോ അക്കാദമിയില്‍ കഴിഞ്ഞ 24 ദിവസങ്ങളായി തുടരുന്ന സമരം പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ രാജിവെക്കണമെന്ന് ആവശ്യത്തിലായിരുന്നെന്നും ആ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും എം.എസ്.എഫ് സംസ്ഥാന നേതൃത്വം പ്രസ്താവിച്ചു. സമരത്തിനാധാരമായ വിഷയം ചര്‍ച്ചചെയ്യാന്‍ മന്ത്രിതല ചര്‍ച്ചയല്ലാതെ മറ്റരു ചര്‍ക്കും തയ്യാറല്ലെന്നും മറ്റുതരത്തിലുള്ള ചര്‍ച്ചകള്‍ പ്രഹസനമാണെന്നും അവര്‍ പറഞ്ഞു. ലോ അക്കാദമി മാനേജ്‌മെന്റിന്റെ ഇംഗിതത്തിന് വേണ്ടി വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ അവഗണിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ലജ്ജാകരമാണ്.
സമരത്തിന്റെ തുടക്കം മുതല്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യം അംഗീകരിക്കപ്പെടാതെ ഭരണകക്ഷിയുടെ സമ്മര്‍ദ്ദത്തില്‍ സമരത്തില്‍ നിന്നും എസ്.എഫ്.ഐ പിന്മാറിയത് വിദ്യാര്‍ത്ഥി വഞ്ചനയാണ്. ദളിത് വിദ്യാര്‍ത്ഥികളോട് പ്രിന്‍സിപ്പല്‍ പുലര്‍ത്തിയ സമീപനം കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ വിദ്യാഭ്യാസ കച്ചവടക്കാരുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ്. ആവശ്യം അംഗീകരിക്കുംവരെ ശക്തമായ സമരവുമായി എം.എസ്.എഫ് രംഗത്തുണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു.
കെ.മുരളീധരന്‍ എം.എല്‍.എയുടെ നിരാഹാര സമരപന്തല്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍, യൂണിറ്റ് പ്രസിഡന്റ് മന്‍സൂര്‍ ബാഫഖി, സെക്രട്ടറി അന്‍സിഫ് അഷ്‌റഫ് സന്ദര്‍ശിച്ചു.