കോഴിക്കോട്: ലക്ഷദ്വീപിന്റെ സമാധാനവും സാംസ്‌കാരിക പൈതൃകവും തകര്‍ക്കുവാനുള്ള സംഘപരിവാര്‍ അജണ്ട ചെറുത്ത് തോല്‍പ്പിക്കേണ്ടതാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളില്‍ എം.എസ്.എഫ് നിലപാട് വ്യക്തമാക്കുന്നതിനായി സംസ്ഥാന കമ്മിറ്റി തുടക്കം കുറിക്കുന്ന ആശയ സംവാദ വേദിയായ ‘എം.എസ്.എഫ് സ്പീക്കപ്പ് കോര്‍ണറിന്റെ’ പ്രഥമ പരിപാടിയായ ലക്ഷദ്വീപ്, ഫാസിസ്റ്റ് അജണ്ടകള്‍ ചെറുത്ത് തോല്‍പ്പിക്കേണ്ടത് എന്ന വിഷയത്തില്‍ നടന്ന വെബ്ബിനാര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം..
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ സ്വാഗതം പറഞ്ഞു..
മുന്‍ എം.എല്‍ എ വി.ടി ബല്‍റാം,സിനിമ സംവിധായിക ആയിഷ സുല്‍ത്താന, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം നസീം, എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി…
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇഖ്ബാല്‍ നന്ദി പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ സി.കെ നജാഫ്, ,ഷറഫുദ്ധീന്‍
പിലാക്കല്‍,പി പി ഷൈജല്‍
ഷഫീഖ് വഴിമുക്ക്, റംഷാദ് പള്ളം, കെ.ടി റഹൂഫ്, ആബിദ് ആറങ്ങാടി, അഷര്‍ പെരുമുക്ക്, ബിലാല്‍ റഷീദ്, അല്‍ത്താഫ് സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു.