X

കുസാറ്റിലും കുതിപ്പ് കാട്ടി എം.എസ്.എഫ്

എറണാകുളത്തിന്റെ ഹൃദയമുറ്റത്ത് പുതിയ ചരിത്രം രചിച്ച് എം.എസ്.എഫ്. ദീര്‍ഘകാലം എസ്.എഫ്.ഐ ആധിപത്യം തുടര്‍ന്നിരുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എം. എസ്.എഫിന് ചരിത്ര മുന്നേറ്റം. മത്സരിച്ച സീറ്റുകളില്‍ അധികവും വിജയിച്ച തെരഞ്ഞെടുപ്പില്‍ കൂടുതല്‍ യു.യു.സിമാരെ എം. എസ്.എഫിന് വിജയിപ്പിക്കാന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് എസ്.എഫ് ഐ അധിപത്യം പ്രകടിപ്പിച്ചിരുന്ന ഇടങ്ങളിലാണ് എം എസ്. എഫിന് വിജയം പിടിച്ചെടുക്കാന്‍ കഴിഞ്ഞത്.

സര്‍വകലാശാലയില്‍ പതിനെട്ട് സീറ്റുകളിലേക്കാണ് എം. എസ്.എഫ് മത്സരിച്ചത്. അതില്‍ പതിമൂന്ന് സീറ്റുകളും എം. എസ്.എഫ് നേടിയെടുത്തു. എസ്.എഫ്.ഐ എതിരില്ലാതെ ജയിച്ചിരുന്ന സീറ്റുകളിലടക്കം എം എസ് .എഫ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര യു.യു.സി മാരെ എം.എസ്.എഫിന് വിജയിപ്പിക്കാന്‍ കഴിഞ്ഞത്. പരാജയപ്പെട്ട സീറ്റുകള്‍ ചെറിയ വ്യത്യാസങ്ങള്‍ക്കാണ് നഷ്ടപ്പെട്ടത്. ഒരു സീറ്റ് ടോസിലാണ് നഷ്ടപ്പെട്ടത്.

എസ്.എഫ്.ഐ ആധിപത്യം സ്ഥാപിച്ചിരുന്ന സ്‌കൂള്‍ ഓഫ് ഇന്റസട്രിയല്‍ ഫിഷറീസില്‍ നിന്നടക്കം വിദ്യാര്‍ത്ഥി പ്രതിനിധികളെ വിജയിപ്പിച്ചെടുക്കാന്‍ എം. എസ്.എഫിന് കഴിഞ്ഞു. സര്‍വകലാശാല രാഷ്ട്രീയം എസ്.എഫ്.ഐ രാഷ്ട്രീയത്തെ തിരസ്‌കരിക്കുന്നതിനും സര്‍വകലാശാലകളില്‍ എം. എസ്.എഫ് അവതരിപ്പിക്കുന്ന വിദ്യാര്‍ത്ഥിത്വ രാഷ്ട്രീയത്തെ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുക്കുന്നതിന് തെളിവാണ് ഈ ചരിത്ര വിജയം എന്ന് എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസ് ജനറല്‍ സെക്രട്ടറി സി.കെ നജാഫ് ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, എം. എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ. സജല്‍, ജലീല്‍ കാടാമ്പുഴ, എ.വി നബീല്‍, ഹാഫിസ്, റമീസ്, സി.കെ ഷാമിര്‍ , മാഹിന്‍ ഉമ്മര്‍ അഡ്വ. അജാസ് സലീം എന്നിവര്‍ പറഞ്ഞു.

Test User: