കൊണ്ടോട്ടി: രാജ്യത്തിൻ്റെ പാരമ്പര്യത്തെയും പൈതൃകത്തെയും ചോദ്യം ചെയ്യുന്ന രീതിയിൽ ഭരണകൂടം മുന്നോട്ട് പോകുമ്പോൾ ഭാവി ഇന്ത്യയുടെ പ്രതീക്ഷ വിദ്യാർത്ഥികളിലാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. ‘അനീതിയോട് കലഹിക്കാൻ, അറിവിൻ്റെ അർത്ഥമറിയുക’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ശിഖരം’ ക്യാമ്പയിൻ പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി സമൂഹം ഉണര്‍ന്നിരിക്കുന്ന സമൂഹത്തിന്റെ പരിഷ്ചേദമാകണം. ചുറ്റുമുള്ള സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ സൃഷ്ടിപരമായി ഇടപെടാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതിൽ എം.എസ്.എഫിൻ്റെ ഇടപെടൽ ആശാവഹമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. മെയ് 1 മുതൽ ജൂൺ 31 വരെയാണ് ക്യാമ്പയിൻ നടത്തപ്പെടുന്നത്.
ചടങ്ങിൽ എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു.
മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡൻ്റ് ശരീഫ് കുറ്റൂർ പ്രമേയ പ്രഭാഷണം നടത്തി.
ടി.വി.ഇബ്റാഹീം എം.എൽ.എ, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.ടി.അഷ്റഫ്, വള്ളിക്കുന്ന് മണ്ഡലം പ്രസിഡൻ്റ് ഡോ: വി.പി.അബ്ദുൽ ഹമീദ് മാസ്റ്റർ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ ഫാരിസ് പൂക്കോട്ടൂർ, പി.എച്ച്.ആയിഷ ബാനു, സെക്രട്ടറിമാരായ പി.എ.ജവാദ്, അഡ്വ: കെ.തൊഹാനി, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എ.ബഷീർ, കെ.ഷാഹുൽ ഹമീദ്, സംസ്ഥാന വിംഗ് കൺവീനർമാരായ സമീർ എടയൂർ, അസൈനാർ നെല്ലിശ്ശേരി, കെ.എ.ആബിദ് റഹ്‌മാൻ, ഡോ: ഫായിസ് അറക്കൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഖിൽ കുമാർ ആനക്കയം, റാഷിദ് കൊക്കൂർ, ജില്ലാ ഭാരവാഹികളായ അഡ്വ: കെ.ഖമറുസമാൻ, കെ.എം.ഇസ്മായിൽ, പി.ടി.മുറത്ത്, ടി.പി.നബീൽ, യു.അബ്ദുൽ ബാസിത്ത്, അഡ്വ: വി.ഷബീബ് റഹ്‌മാൻ, നവാഫ് കളളിയത്ത്, ഷിബി മക്കരപ്പറമ്പ്, ഹർഷാദ് ചെട്ടിപ്പടി, ഫർഹാൻ ബിയ്യം, വി.പി.ജസീം, സിപി.ഹാരിസ്, മുസ്‌ലിംലീഗ് കരിപ്പൂർ മേഖല ജനറൽ സെക്രട്ടറി ബീരാൻകുട്ടി മാസ്റ്റർ, ഹരിത ജില്ലാ ചെയർപേഴ്സൺ ഫിദ.ടി.പി, ജനറൽ കൺവീനർ റിള പാണക്കാട് എന്നിവർ പ്രസംഗിച്ചു.