കോഴിക്കോട്: സംസ്ഥാനത്ത് ഇന്നലെ നടന്ന ഐ.ടി.ഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം. ബേപ്പൂര്‍ ഗവ:ഐ.ടി.ഐ, കാസര്‍ഗോഡ് മുണ്ടുപറമ്പ് ഗവ:ഐ.ടി.ഐ എന്നിവിടങ്ങളില്‍ എം.എസ്.എഫ് വിജയിച്ചു.
വര്‍ഷങ്ങളായി എസ്.എഫ്.ഐ കുത്തകയാക്കി വെച്ചിരുന്ന ബേപ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ എം.എസ്.എഫ് അട്ടിമറി വിജയമാണ് നേടിയത്. ആകെയുള്ള ആറു സീറ്റില്‍ നാലും എം.എസ്.എഫ് ഒറ്റക്ക് നേടി കരുത്ത് തെളിയിച്ചു. വിജയിച്ചവര്‍: ഫജറുദ്ദീന്‍ എ. (ജന. സെക്ര), മുര്‍ഷിദ കെ.ഇ (മാഗസിന്‍ എഡിറ്റര്‍), അന്‍സാര്‍ കെ (ജന. ക്യാപ്റ്റന്‍), ഉമ്മുഹബീബ (കള്‍ച്ചറല്‍ അഫേഴ്‌സ്).
കാസര്‍കോട് ഗവ.ഐ ടി ഐ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ ഇത് എം.എസ്.എഫിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണ്. ഈ വര്‍ഷവും മുഴുവന്‍ സീറ്റുകളും എം എസ്.എഫ്-കെ.എസ്.യു സഖ്യം തൂത്തുവാരി.എ.ബി.വി.പി വോട്ടുകള്‍ എസ്.എഫ്.ഐക്ക് മറിഞ്ഞിട്ടും വന്‍ ഭൂരിപക്ഷത്തിനാണ് എം.എസ്.എഫ് – കെ.എസ്.യു മുന്നണി വിജയിച്ചത്.
ആകെയുള്ള ആറ് മേജര്‍ സീറ്റുകളില്‍ നാലു സീറ്റുകളില്‍ എം.എസ്.എഫും രണ്ട് സീറ്റുകളില്‍ കെ.എസ്.യുവും വിജയിച്ചു. ചെയര്‍മാനായി എം.എസ് എഫിലെ ഇര്‍ഫാന്‍ കുന്നിലും ജനറല്‍ സെക്രട്ടറിയായി കെ.എസ്.യുവിലെ മുഖ്താര്‍ മുഫീദും കെ.എസ് ഐ.ടി.സിയായി കെ.എസ്.യുവിലെ രൂപേഷും ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി എം.എസ്.എഫിലെ സഫാനും സ്റ്റുഡന്റ് എഡിറ്ററായി എം.എസ്.എഫിലെ കരിഷ്മയും സ്‌പോര്‍ട്‌സ് ക്യാപ്റ്റനായി എം.എസ്.എഫിലെ നിസാമുദ്ദീനും തെരെഞ്ഞെടുക്കപ്പെട്ടു.
തെരഞ്ഞെടുപ്പ് നടന്ന മറ്റ് ഐ.ടി.ഐകളിലും എം.എസ്.എഫ് മികച്ച നേട്ടമുണ്ടാക്കി. വിജയികളെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അഭിനന്ദിച്ചു.