ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ അഴിച്ച് പണി ലക്ഷ്യം വെച്ച് രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ട് വരുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്‍മേല്‍ എം.എസ്.എഫ് ദേശീയ കമ്മിറ്റി നടത്തുന്ന സെമിനാര്‍ ഇന്ന് രാവിലെ പത്ത് മണിക്ക് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടക്കും. പതിറ്റാണ്ടുകളായി രാജ്യം പിന്തുടരുന്ന നയങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ വിദ്യാഭ്യാസ നയം അണിയറയില്‍ ഒരുങ്ങുന്നതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലെ രണ്ടായിരത്തോളം അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 400 വിദ്യാര്‍ത്ഥികള്‍ക്ക് എം.എസ്.എഫ് ഇ.അഹമ്മദ് ഹയര്‍ എഡ്യൂക്കേഷന്‍ ഫെല്ലോഷിപ്പ് നല്‍കും. സോഷ്യല്‍ വര്‍ക്ക്, നിയമം, വിദ്യാഭ്യാസം, ജേര്‍ണലിസം എന്നീ നാല് വിഭാഗങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. സെമിനാര്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും.
ഇ അഹമ്മദ് ഫെല്ലോഷിപ് വിതരണ ചടങ്ങില്‍ ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ ഹൈജ മുഖ്യാതിഥിയാകും. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എ.ഐ.സി.സി റിസര്‍ച്ച് വിഭാഗം മേധാവി പ്രൊഫസര്‍ രാജീവ് ഗൗഡ എം.പി, ഡി.എം.കെ നേതാവ് കനിമൊഴി എം.പി, വിദ്യാഭ്യാസ വിചക്ഷണയും എ.എ.പി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ആതിഷി മര്‍ലേന, ഇഗ്‌നോ മുന്‍ പി.വി.സി ബഷീര്‍ അഹമ്മദ് ഖാന്‍ എന്നിവര്‍ സംസാരിക്കും.
മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എംപി, നവാസ് ഗനി എം.പി എന്നിവര്‍ ഫെല്ലോഷിപ് വിതരണം നിര്‍വ്വഹിക്കും. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും ടി.പി അഷ്‌റഫലി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എം.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി എസ്.എച്ച് മുഹമ്മദ് അര്‍ഷാദ്, ഭാരവാഹികളായ ഇ ഷമീര്‍, പി.വി അഹമ്മദ് സാജു, എന്‍.എ കരിം, സിറാജ്ജുദ്ദീന്‍ നദ്‌വി, അതിബ് ഖാന്‍ എന്നിവരും സംബന്ധിച്ചു.
- 5 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories
എം.എസ്.എഫ് ഇ അഹമ്മദ് ഫെല്ലോഷിപ്പ് വിതരണവും സെമിനാറും ഇന്ന് ഡല്‍ഹിയില്‍
Tags: MSF