X

സര്‍ക്കാരിനെതിരെ വിധിയെഴുതി വിദ്യാര്‍ഥികള്‍; ക്യാംപസുകളില്‍ എംഎസ്എഫ് തരംഗം

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എംഎസ്എഫിന് ഉജ്ജ്വല വിജയം. പരമ്പരാഗതമായി എം.എസ്.എഫ് ഭരിച്ച ക്യാമ്പസുകള്‍ നിലനിര്‍ത്തിയതോടപ്പം ഇടത് കോട്ടകളില്‍ വിള്ളല്‍ വരുത്തിയുമാണ് മുന്നേറിയത്.

സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെയുള്ള ക്യാമ്പസുകളുടെ വിധിയെഴുത്താണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഗവ:വുമണ്‍സ് കോളേജ് മലപ്പുറം, എം.ഇ.എസ് കല്ലടി കോളേജ് മണ്ണാര്‍ക്കാട്, ഗവ:കോളേജ് താനൂര്‍, ഗവ:കോളെജ് നാദാപുരം, ഗവ:കോളേജ് മലപ്പുറം, ഗവ:കോളേജ് കൊണ്ടോട്ടി, ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടി, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി, ഡബ്ലിയു.എം.എ കോളേജ് മുട്ടില്‍, അമല്‍ കോളേജ് നിലമ്പൂര്‍, റീജനല്‍ കോളേജ് കുഴിമണ്ണ, ബ്ലോസം കോളേജ് കൊണ്ടോട്ടി, സാഫി കോളേജ് വാഴയൂര്‍, മലബാര്‍ കോളേജജ് വേങ്ങര, ഗ്രേസ് വാലി കോളേജ് മരവട്ടം, ഫാത്തിമ കോളേജ് മുത്തേടം, എസ്.എ കോളേജ് ചേന്ദമംഗലൂര്‍, കെ.എം.ഒ കൊടുവള്ളി, നാഷനല്‍ കോളേജ് പുളിയാവ്, ഫാറൂഖ് ആര്‍ട്‌സ് കോളേജ് കോട്ടക്കല്‍, ജെംസ് കോളേജ് രാമപുരം, ഖിദ്മത് കോളേജ് തിരുനാവായ, മഹദിന്‍ ആര്‍ട്‌സ് കോളേജ് മലപ്പുറം, എം.എ.എം.ഒ മുക്കം, എസ്.എം.ഐ ചോമ്പാല തുടങ്ങിയ കോളേജുകളില്‍ യുണിയന്‍ എം.എസ്.എഫിന്. കല്‍പ്പറ്റ ഗവര്‍ണ്‍മെന്റ് കോളേജില്‍ ചെങ്കോട്ട തകര്‍ത്ത് ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും എം.എസ്.എഫ് മുന്നണിക്ക്.

Web Desk: