എം.എസ്.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ മലപ്പുറം ഹയർ സെക്കൻഡറി മേഖലാ ഉപഡയക്ടറുടെ ഓഫീസ് കാര്യാലയത്തിലേക്കാണ് പ്രതിഷേധം നടന്നത്.
തുടർച്ചയായ നാലാം ദിനമാണ് എം എസ് എഫ് നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തുന്നത്.
മുദ്രാവാക്യം വിളിച്ച് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞു. മുദ്രാവാക്യം വിളിച്ച് കുത്തിയിരിന്നു പ്രതിഷേധിച്ച എം എസ് എഫ് പ്രവർത്തകരെ പോലീസ് ബല പ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരം കാണുവരെ സമരം ശക്തമാക്കുമെന്ന നിലപാടിലാണ് എം.എസ്.എഫ്. ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പിൻ്റെ പത്തോളം വരുന്ന പ്രവർത്തകരാണ് പ്രതിഷേധത്തിന് എത്തിയത്. വേങ്ങര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം