X

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ അവകാശ സമരം നടത്തി എം.എസ്.എഫ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവകാശ സമരം നടത്തി. സമരം വിവിധ വിഷയങ്ങളിലായി വിദ്യാര്‍ത്ഥികളുടെ ഭാവിപോലും പരിഗണിക്കാതെ നിരുത്തരവാദിത്തോടെ പെരുമാറുന്ന യൂണിവേഴ്‌സിറ്റിയുടെ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായി മാറി. 2020 െ്രെപവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷം കഴിയാറായിട്ടും ഒരു പരീക്ഷ പോലും നടത്താത്തതും എസ്.ഡി.ഇ അഞ്ചാം സെമസ്റ്റര്‍ പരീക്ഷ ഇന്ന് ആരംഭിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് ആവശ്യമായ പാഠപുസ്തകം കഴിഞ്ഞ ദിവസമാണ് വിതരണം ചെയ്തത് അടക്കമുള്ള കാര്യങ്ങള്‍ സമരത്തില്‍ ഉയര്‍ത്തി.

2019 ഡിഗ്രി ബാച്ചിന്റെ രണ്ട് വര്‍ഷത്തോളമായി വാല്യൂഷനടക്കം കഴിഞ്ഞിട്ടും പുറത്തുവിടാതിരുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷാ ഫലം ഉടന്‍ പുറത്തുവിടണം എന്നതായിരുന്നു പ്രധാന ആവശ്യം. സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ പരീക്ഷാ ഭവനിലേക്ക് മാര്‍ച്ച് നടത്തിയ ശേഷം കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ ചര്‍ച്ചക്ക് വിളിക്കുകയും ചര്‍ച്ച നടത്തിയ ശേഷവും എന്നാണ് എക്‌സാമിനേഷന്‍ റിസള്‍ട്ട് പുറത്തുവിടുകയെന്നത് ഉറപ്പു നല്‍കാത്തതിന്റെ അടിസ്ഥാനത്തില്‍ സിഇ യെ യും അദ്ദേഹത്തിന്റെ ഓഫീസും നേതാക്കന്മാരും പ്രവര്‍ത്തകരുംചേര്‍ന്ന് ഉപരോധിച്ചു.

മൂന്നുമണിക്കൂറോളം നീണ്ടുനിന്ന ഉപരോധത്തിനു ശേഷം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും ഡി.വൈ.എസ്.പി ഫോണിലൂടെ വി.സി യുമായി സംസാരിക്കുകയും അവസാനം രണ്ടാഴ്ചക്കകം റിസള്‍ട്ട് പ്രഖ്യാപിക്കുമെന്ന വി.സി യുടെ ഉറപ്പിന്റെ മുകളിലാണ് സമരം അവസാനിപ്പിച്ചത്. ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് നേതൃത്വം വ്യക്തമാക്കി.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് സമരം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക്, ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ഭാരവാഹികളായ പി.എ ജവാദ്, കെ.എം ഇസ്മായില്‍, നസീഫ് ഷെര്‍ഷ്, ഷമീര്‍ എടയൂര്‍, റഹീസ് ആലുങ്ങല്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Test User: