X

മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി കാലിക്കറ്റ് സര്‍വകലാശാലയിലെ മെറിറ്റ് അട്ടിമറി;എംഎസ്എഫ് ഉപരോധം സംഘടിപ്പിച്ചു

തേഞ്ഞിപ്പാലം: മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി കാലിക്കറ്റ് സര്‍വകലാശാലയില്‍ മെറിറ്റ് അട്ടിമറിച്ചു യൂണിവേഴ്‌സിറ്റി പഠനവകുപ്പുകളില്‍ സ്വന്തക്കാരെ തിരുകികയറ്റുന്നതിനെതിരെ എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിന്റെ നേതൃത്വത്തില്‍ ഉപരോധം സംഘടിപ്പിച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്കളിലെ പി.ജി പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ പുനസ്ഥാപിക്കുക. പ്രവേശന പരീക്ഷ പരീക്ഷാഭവനെ ഏല്‍പ്പിക്കുക.സര്‍വകലാശാലയിലെ മറ്റു പരീക്ഷകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പ്രവേശനപരീക്ഷക്കും നടപ്പിലാക്കുക.ഇന്റര്‍വ്യൂ ഒഴിവാക്കുക. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതും. മൂല്യനിര്‍ണയം നടത്തുന്നതും. സര്‍വകലാശാലയ്ക്ക് പുറത്തുള്ള അധ്യാപകരെ ഏല്‍പ്പിക്കുക. പ്രവേശനപരീക്ഷയുടെ രഹസ്യ സ്വഭാവവും സുതാര്യതയും ഉറപ്പുവരുത്തുക. പ്രവേശന നടപടികള്‍ മാത്രം ഡിപ്പാര്‍ട്ട്‌മെന്റിനെ ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു എംഎസ്എഫ് ഉപരോധം.

 

 

Test User: