X

വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയോടുള്ള അവഗണന; കലക്ടറേറ്റിലേക്ക് എംഎസ്എഫ് നടത്തിയ വിദ്യാര്‍ഥി വിപ്ലവത്തിന് നേരെ പൊലീസ് അതിക്രമം

മലപ്പുറം: ജില്ല നേരിടുന്ന വിദ്യാഭ്യാസ അവഗണനക്കെതിരെ എം.എസ്.എഫ് കളക്ട്രേറ്റിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി വിപ്ലവത്തിന് നേരെ പൊലീസ് അതിക്രമം. അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി സമാധാനപരമായി പ്രതിഷേധിച്ച പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുകയുമായിരുന്നു. കുന്നുമ്മലിലെ കലക്ടര്‍ ബംഗ്ലാവിന് സമീപത്ത് നിന്നുമാരംഭിച്ച പ്രതിഷേധ റാലി സിവില്‍ സ്റ്റേഷന് മുന്നിലെത്തിയപ്പോള്‍ തന്നെ പൊലീസ് വിദ്യാര്‍ത്ഥികളെ കായികപരമായി നേരിടുകയായിരുന്നു. സിവില്‍ സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പിരിഞ്ഞു പോകാതെ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസ് അതിക്രമത്തില്‍ 15 ഓളം പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തു. എം.എസ്.എഫ് ജില്ലാ കണ്‍വീനര്‍മാരായ അഡ്വ. വി.എം ജുനൈദ്, ഫര്‍ഹാന്‍ ബിയ്യം എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക്, ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ പി.എ ജവാദ്, ഭാരവാഹികളായ കെ.എം ഇസ്മായില്‍, അസൈനാര്‍ നെല്ലിശ്ശേരി, ടി.പി നബീല്‍, എം. ശാക്കിര്‍, റഹീസ് ആലുങ്ങല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന അധികൃതരുടെ കണ്ണുതുറപ്പിക്കാനാണ് എം.എസ്.എഫ് വിദ്യാര്‍ത്ഥി വിപ്ലവം എന്ന പേരില്‍ സമരം ചെയ്യുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ജില്ലയില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍പഠനത്തിന് യോഗ്യത നേടിയവരില്‍ 30 ശതമാനത്തോളം പേര്‍ക്ക് പഠിക്കാനുള്ള സൗകര്യമില്ല. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഇഷ്ടമുള്ള സ്‌കൂളില്‍, ഇഷ്ടമുള്ള കോഴ്‌സ് പഠിക്കാന്‍ അവസരമില്ല. ജില്ലയുടെ മുന്നേറ്റത്തിന് യാതൊരു സംഭാവനയും നല്‍കാത്ത ഇടത് സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണുതുറക്കുന്നത് വരെ എം.എസ്.എഫ് സമരം തുടരും. ജില്ലയില്‍ നിലവിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങളെല്ലാം മുസ്‌ലിം ലീഗ് അധികാരത്തിലുള്ള സമയത്ത് ലഭിച്ചതാണ്. ജില്ലയുടെ ആവശ്യങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞു നില്‍ക്കുകയെന്നതായിരുന്നു ഇടത് സര്‍ക്കാരിന്റെ രീതി. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ സമര പോരാട്ടങ്ങളില്‍ മാത്രം വ്യാപൃതരായ മലബാറിലെ പോരാളികള്‍ക്ക് പഠിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കാനോ പഠിക്കാനോ കഴിഞ്ഞിരുന്നില്ല. അവരുടെ പിന്മുറക്കാര്‍ക്ക് പഠനത്തിന് അവസരമുണ്ടാകുന്നത് വരെ എം.എസ്.എഫ് സമരം തുടരുമെന്നും നവാസ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ്
നൗഷാദ് മണ്ണിശ്ശേരി, എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ: എന്‍.എ കരീം, സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ പി.എ ജവാദ്, സീനിയര്‍ വൈസ് പ്രസിഡന്റ് കെ.എന്‍.ഹക്കീം തങ്ങള്‍, ഭാരവാഹികളായ കെ.എം ഇസ്മായില്‍, അഡ്വ: ഖമറുസ്സമാന്‍, അഡ്വ: പി സാദിഖലി, അസൈനാര്‍ നെല്ലിശ്ശേരി, ടി.പി നബീല്‍, അഡ്വ. ഷബീബുറഹ്മാന്‍, നവാഫ് കള്ളിയത്ത്, ഹരിത ജില്ലാ പ്രസിഡന്റ് അഡ്വ: ത്വഹാനി കെ, ജനറല്‍ സെക്രട്ടറി എം.പി സിഫ്‌വ, മുസ്‌ലിം യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് ശരീഫ് മുടിക്കോട്, ജനറല്‍ സെക്രട്ടറി ശാഫി കാടേങ്ങല്‍, പി.കെ.ബാവ എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ച്ചിന്
ജില്ലാ വിംഗ് കണ്‍വീനര്‍മാരായ അഡ്വ: വി.എം.ജുനൈദ്, ഫര്‍ഹാന്‍ ബിയ്യം, സുഹൈല്‍ അത്തിമണ്ണില്‍, ഷിബി മക്കരപറമ്പ്, ആസിഫ് അമാനുള്ള, കമ്മിറ്റി അംഗങ്ങളായ അഖില്‍ കുമാര്‍ ആനക്കയം, ജസീല്‍ പറമ്പന്‍, ഷാക്കിര്‍.എം, ആഷിഖ് പാതാരി, നസീഫ് ഷേര്‍ഷ്, നിസാം.കെ.ചേളാരി, എ.എം.സിറാജ്, ഷഫീഖ് കൂട്ടായി, എ.വി.നബില്‍, നബീല്‍ വട്ടപ്പറമ്പ്, ഇര്‍ഷാദ് കുറുക്കോള്‍, അഡ്വ.ഒ.പി.റഊഫ്, ഹാഷിം കണ്യാല, ജദീര്‍ മുള്ളമ്പാറ, സല്‍മാന്‍ കടമ്പോട്ട്, അഷ്ഹദ് മമ്പാടന്‍, ആബിദ് ഇ.പി.കല്ലാമൂല, എ.പി.ആരിഫ്, ലത്തീഫ് പറമ്പന്‍, റിജാസ് വല്ലാഞ്ചിറ, അറഫ ഉനൈസ് എന്നിവര്‍ നേതൃത്വം നല്‍കി.

web desk 1: