X
    Categories: CultureNewsViews

കെ.എസ്.ആര്‍.ടി.സി വിദ്യാര്‍ത്ഥി കണ്‍സെഷന്‍ നിഷേധത്തിനെതിരെ എം.എസ്.എഫ് പ്രതിഷേധം

കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിഷേധിക്കുന്ന കെ.എസ്.ആര്‍.ടി.സി അധികൃതരുടെ നിലപാടിനെതിരെ ജില്ലാ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ ഉപരോധിച്ചു. എം.എസ്.എഫ് സംസഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം ലത്തീഫ് തുറയൂര്‍, ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് അഫ്‌നാസ് ചോറോട്, ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, വൈസ് പ്രസിഡന്റ് സാബിത് മായനാട് ,ജില്ലാ സെക്രട്ടറി ഷമീര്‍ പാഴുര്‍, ഷാഫി എടെച്ചേരി, അജ്മല്‍ കുനഞ്ചേരി, സി.എം മുഹാദ് തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ കണ്‍സെഷന്‍ അനുവദിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ ഇത് നിര്‍ത്തലാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിന്ധി ചൂണ്ടിക്കാട്ടിയാണ് കണ്‍സെഷന്‍ നിര്‍ത്തലാക്കാനുള്ള നീക്കം നടക്കുന്നത്. കണ്‍സെഷന്‍ നല്‍കുന്നതിന് അപ്രഖ്യാപിത നിരോധനമാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിലനില്‍ക്കുന്നത്. ഈ അധ്യായന വര്‍ഷം ഒരു വിദ്യാര്‍ത്ഥിക്ക് പോലും കണ്‍സെഷന്‍ കാര്‍ഡ് നല്‍കിയിട്ടില്ല. കണ്‍സെഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള ആറായിരത്തോളം അപേക്ഷകളാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് തടഞ്ഞുവെച്ചിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: