X

എം.എസ്.എഫിന്റെ വിജയം; ക്യാമ്പസുകളില്‍ സര്‍ക്കാര്‍ വിരുദ്ധ തരംഗം: പി.കെ കുഞ്ഞാലിക്കുട്ടി

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച എംഎസ്എഫ് വേങ്ങരയില്‍ നടത്തിയ വിജയാഹ്ലാദത്തില്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.പി വിജയികളെ അനുമോദിക്കുന്നു

മലപ്പുറം: സര്‍ക്കാരിന് കാമ്പസിന്റെ പിന്തുണയില്ല എന്നതിന് തെളിവാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് ലഭിച്ച അഭൂതപൂര്‍വമായ വിജയമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം പി. വെള്ളപ്പൊക്ക ദുരിതമടക്കമുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. അതിന്റെ പ്രതികരണമാണ് കാമ്പസുകളിലും കണ്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇത്തവണ എസ്.എഫ്.ഐ കാമ്പസുകള്‍ പിടിച്ചെടുക്കുമെന്നായിരുന്നു വെല്ലുവിളി. പക്ഷേ കഴിഞ്ഞ പ്രാവശ്യം ഉണ്ടായിരുന്ന കാമ്പസുകള്‍ പോലും നിലനിറുത്താന്‍ അവര്‍ക്കായില്ല.
ചരിത്രത്തില്‍ ഇതാദ്യമായാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.എസ്.എഫ് 152ഓളം യു യു സിമാരെ വിജയിപ്പിച്ചെടുത്തത്. ഇത് ചരിത്ര നേട്ടമാണ്. മികച്ച വിജയത്തിന് ചുക്കാന്‍ പിടിച്ച എം എസ് എഫിന്റെ സംസ്ഥാന ജില്ലാ ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു.

chandrika: