കോഴിക്കോട് : ഉന്നത വിദ്യാഭ്യാസം നടത്തുന്ന ന്യുനപക്ഷ വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്‌കോളര്‍ഷിപ് വ്യാജ അക്കൗണ്ട് തയ്യാറാക്കി സ്‌കോളര്‍ഷിപ് തട്ടുന്ന മാഫിയകള്‍ക്കെതിരെ അനേഷണം നടത്തണമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി നവാസ് എന്നിവര്‍ ആവശ്യപെട്ടു.കോളേജ്കളുടെ പേരില്‍ വ്യാജ അക്കൗണ്ട് തയ്യാറാക്കി ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ പേര് പറഞ്ഞാണ് തട്ടിപ്പ് സംഘം സ്‌കോളര്‍ഷിപ് അവരുടെ പക്കലാക്കുന്നത്. വിദ്യാര്‍ഥികള്‍ കോളേജ് മുഖേന നല്‍കുന്ന അപേക്ഷകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് കേന്ദ്ര സര്‍ക്കാരിന് അയക്കുകയും പ്രസ്തുത പട്ടികയില്‍നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ് തുക ലഭ്യമാവുക.അര്‍ഹരായ നിരവധി വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് ഈ വലിയ തട്ടിപ്പു നടക്കുന്നത്. വേണ്ടത്ര പരിശോധന നടത്താതെ ലാഘവത്തോടെ ലിസ്റ്റ് കൈമാറുന്നത് കൊണ്ട് ആണ് വലിയ വീഴ്ചകള്‍ ഉണ്ടാകുന്നത് . സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സമഗ്രമായ അനേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരങ്ങള്‍ക്ക്
എം എസ് എഫ് നേത്രത്വം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി