X
    Categories: localNews

എംഎസ്എഫ് പ്രകൃതി സൗഹൃദ വിദ്യാര്‍ത്ഥി അവാര്‍ഡ് സമര്‍പ്പിച്ചു

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പരിസ്ഥിതിവാരത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രകൃതി സൗഹൃദ വിദ്യാര്‍ത്ഥി അവാര്‍ഡിന് ജില്ലയില്‍ അര്‍ഹയായ അല്‍ഫിയ കരീമിന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ.അല്‍റെസിന്‍ ഉപഹാരം സമര്‍പ്പിച്ചു.

സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ പച്ചക്കറി കൃഷിയിലൂടെയും എന്‍.എസ്.എസ്, വായനശാല തുടങ്ങിയ കൂട്ടായ്മകളിലൂടെ പൊതു സമൂഹത്തിന് ഉപകാരപ്രദമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കൊറോണ മഹാമാരി കാലത്ത് കൂടുതലായി അടച്ചിട്ട പ്രദേശങ്ങളെ കേന്ദ്രീകരിച്ച് അവിടേക്ക് ആവശ്യമായ ഡെറ്റോള്‍, സാനിറ്റൈസര്‍ മുതലായവ എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി വായനശാല മുഖേനെ അവര്‍ക്ക് വേണ്ടതായ സഹായങ്ങളും അല്‍ഫിയയുടെ നേതൃത്തത്തില്‍ നല്‍കി വരുന്നു. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ വീട്ടില്‍ തന്നെ ജൈവ കൃഷിരീതിയിലൂടെ ഉല്‍പ്പാദിപ്പിച്ച് ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനോടകം പ്രചോദനമായി മാറി കഴിഞ്ഞു. ഇതെല്ലം പരിഗണിച്ചാണ് അല്‍ഫിയയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ കടലായി സ്വദേശിയായ അല്‍ഫിയ നിലവില്‍ കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയാണ്.

എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രെട്ടറി ആരിഫ് പാലയൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം ഹാജി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ എ സദഖത്തുള്ള, മുസ്‌ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രെട്ടറി അലിയാര്‍, എംഎസ്എഫ് ജില്ലാ സെക്രെട്ടറി സി എ സല്‍മാന്‍, എംഎസ്എഫ് വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ്, ജനറല്‍ സെക്രെട്ടറി അസ്‌ലം കടലായി എന്നിവര്‍ പങ്കെടുത്തു.

എം.എസ്.എഫ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രെട്ടറി എം.ഐ.സകരിയ സ്വാഗതവും, ജില്ലാ ട്രഷറര്‍ കെ വൈ അഫ്‌സല്‍ നന്ദിയും പറഞ്ഞു.

web desk 1: