തേഞ്ഞിപ്പലം: അമേരിക്കയില്‍ നടന്ന റിലീജിയസ് ഫ്രീഡം കോണ്‍ഫ്രന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് തിരിച്ചെത്തിയ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയക്ക് ഹരിത സംസ്ഥാന കമ്മിറ്റി സ്വീകരണം നല്‍കി. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഹരിത സംസ്ഥാന അധ്യക്ഷ മുഫീദ തെസ്‌നി, ജനറല്‍ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ, വാഴ്‌സിറ്റി സെനറ്റംഗം എം. ഷിഫ, അഷ്ഖ ഗാനം, ഫര്‍സാന, ശഹദ പി.കെ എന്നിവര്‍ ചേര്‍ന്ന് തഹ്‌ലിയയെ സ്വീകരിച്ചു. സര്‍വ്വ മത സാഹോദര്യം നിലനില്‍ക്കുന്ന ഇന്ത്യയുടെ പ്രതിനിധിയാണ് താനെന്നും രാജ്യത്തിന്റെ ഭരണഘടന തന്നെ മതപരമായ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നുണ്ടെന്നും റിലീജ്യസ് കോണ്‍ഫ്രന്‍സില്‍ തഹ്‌ലിയ വ്യക്തമാക്കിയിരുന്നു. മതേതര രാജ്യമായതിനാലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കാനായതെന്നും മുസ്‌ലിം സമുദായക്കാരിയായി ഇന്ത്യയില്‍ ജനിച്ചതില്‍ അഭിമാനിക്കുന്നതായും തഹ്‌ലിയ പറഞ്ഞിരുന്നു. മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുന്ന തന്റെ രാഷ്ട്രീയ പ്രസ്ഥാനമായ മുസ്‌ലിം ലീഗ് സ്ത്രീ മുന്നേറ്റത്തെയും ഉന്നമനത്തെയും അംഗീകരിക്കുന്നുണ്ടെന്നും മതപരമായ വിശ്വാസമാണ് മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും കരുത്തേകുന്നതെന്നും അമേരിക്കന്‍ റിലീജ്യസ് കോണ്‍ഫ്രന്‍സില്‍ എം എസ് എഫിന്റെ നിലപാട് വിശദീകരിച്ച് തഹ്‌ലിയ സംസാരിച്ചു.
എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയക്ക് സ്വീകരണം നല്‍കി
Tags: Fathima ThahiliyaMSF