ന്യൂഡല്‍ഹി: എം.എസ്.എഫ് ദേശീയ സമ്മേളനം ഇന്നും നാളെയും ഡല്‍ഹിയില്‍ നടക്കും. സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍ എന്നിവരാണ് ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും. ഡല്‍ഹിയിലെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ ആസ്ഥാനം മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 28 ന് രാവിലെ് മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്ദീന്‍ സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ: പ്രകാശ് അംബേദ്കര്‍ മുഖ്യഥിതിയാകും. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, എം.പി അബ്ദുസമദ് സമദാനി സംസാരിക്കും. എംഎസ്എഫ് ചരിത്രരേഖ പ്രകാശനം പിവി അബ്ദുല്‍ വഹാബ് എംപി നിര്‍വഹിക്കും.
നവാസ് കനി എംപി, ഖുറം അനീസ് ഉമര്‍, യൂത്ത്‌ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി, മുസ്‌ലിംലീഗ് കേരള സംസ്ഥാന ആക്ടിങ് സെക്രട്ടറി പി.എം.എ സലാം, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ.എ.എം അബുബക്കര്‍, ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് മൗലാന നിസാര്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറി ഫൈസല്‍ ഷെയ്ഖ്, വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫര്‍, എസ്ടിയു ദേശീയ പ്രസിഡന്റ് അഡ്വ: എം റഹ്മത്തുള്ള, തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍, എ ശംസുദ്ധീന്‍ സംസാരിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന സെമിനാറില്‍ അഡ്വ ഹാരിസ് ബീരാന്‍ മോഡറേറ്ററാവും ഡോ എം.കെ മുനീര്‍, വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് സഫൂറ സര്‍ഗര്‍, മാധ്യമ പ്രവര്‍ത്തക അര്‍ഷി ഖുറേഷി, ഡോ ഖാലിദ് ഖാന്‍ പങ്കടുക്കും. പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള സംവാദത്തില്‍ ഡോ. അഫ്താബ് ആലം മോഡറെറ്ററാവും. വിദ്യാഭ്യാസ വിചക്ഷകരായ പ്രൊഫ അപൂര്‍വാനന്ദ്, പ്രൊഫ.നന്ദിത നാരായണന്‍ പങ്കെടുക്കും. ഓപ്പണ്‍ ഫോറത്തില്‍ വിദ്യാര്‍ത്ഥി സംഘടന നേതാക്കളായ നീരജ് കുന്ദന്‍ (എന്‍.എസ്.യു.ഐ), വികി മഹാരാജ് (എ.ഐ.എസ്.എഫ് ), സതീഷ് ചന്ദ്ര യാദവ് (സമാജ്‌വാദി ഛത്ര സഭ )അലിഗഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് സല്‍മാന്‍ ഇംതിയാസ്, ഐസ ഡല്‍ഹി സെക്രട്ടറി നേഹ, ഫ്രറ്റേര്‍ണിറ്റി ദേശീയ സെക്രട്ടറി അസീം ഖാന്‍ പങ്കെടുക്കും.
സമാപനചടങ്ങ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജറുസലേം ഹീബ്രു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് മുന്‍ പ്രസിഡന്റ് സിയാദ് ഖലീല്‍ അബു സയ്യാദ് മുഖ്യാതിഥിയാവും. അഡ്വ. ഫൈസല്‍ ബാബു, പി.കെ നവാസ്, എം. അന്‍സാരി, അനസ് അബ്ദുള്ള സംസാരിക്കും. എം.എസ്.എഫ് ദേശീയ ഭാരവാഹികള്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനിസ് ഉമ്മര്‍, ദേശീയ ഭാരവാഹികളായ പി.വി അഹമ്മദ് സാജു, ഇ .ഷമീര്‍, അഥീബ് ഖാന്‍, സിറാജുദ്ധീന്‍ നദ്‌വി, ഡല്‍ഹി സംസ്ഥാന മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി ഫൈസല്‍ ഷെയ്ഖ് പങ്കടുത്തു.