മേപ്പാടി ; ആരോഗ്യപരമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി എം.എസ്.എഫ്
മെഡിഫെഡ് സംസ്ഥാന കമ്മിറ്റി. പദ്ധതിയുടെ സംസ്ഥാന തല ഉല്‍ഘാടനം വയനാട് മേപ്പാടി തോട്ടം മേഖലയില്‍ യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ പി നിര്‍വഹിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള യുവ ഡോക്ടര്‍മാരെ വാര്‍ത്തെടുക്കാന്‍ ഇത്തരം പരിപാടികളിലൂടെ മെഡിഫെഡിന് കഴിയണമെന്ന് അദ്ദേഹം ഉത്ഘാടന ഭാഷണത്തില്‍ പറഞ്ഞു.ക്യാമ്പിനോടനുബന്ധിച്ചു പ്രമേഹ രക്ത ഗ്രൂപ് നിര്‍ണയവയും മരുന്ന് വിതരണവും നടത്തി.തോട്ടം മേഖലയില്‍ അധിവസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു.
വരും ദിവസങ്ങളില്‍ സംസ്ഥാത്തിന്റെ വിവിധ മേഖലകളില്‍ സമാനമായ രീതിയില്‍ ക്യാമ്പുകള്‍ നടത്തുമെന്ന് മെഡിഫെഡ് സംസ്ഥാന കമ്മിറ്റി അറിയിച്ചു .സംസ്ഥാന ചെയര്‍മാന്‍ Dr കബീര്‍ പി ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ MP നവാസ് ,Dr മുബഷിര്‍ സുനീറ റാഫി ശംസുദ്ധീന്‍ റഹ്മാനി സംസാരിച്ചു.Dr അനൂജ് ,Dr നൗഫാന്‍ , ഖൈസ് ,അംജത് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി .ശിഹാബ് മേപ്പാടി സ്വാഗതവും Dr അനസ് നന്ദിയും പറഞ്ഞു .