X
    Categories: Video Stories

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: എം.എസ്.എഫ് മെഡിഫെഡ് ആരോഗ്യമന്ത്രിക്ക് അവകാശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: മെഡിക്കല്‍, പാരാമെഡിക്കല്‍ മേഖലയിലെ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപെട്ട് മെഡിഫെഡ് സംസ്ഥാന കമ്മിറ്റിയുടെ അവകാശ പത്രിക മെഡി ഫെഡ് സംസ്ഥാന ജന. കണ്‍വീനര്‍ ഡോ.അബ്ദുള്‍ കബീര്‍, വൈസ് ചെയര്‍മാന്‍ റമീസ് റഹീം എന്നിവര്‍ ചേര്‍ന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ക്ക് സമര്‍പ്പിച്ചു.

ആര്‍ദ്രം മിഷന്‍ പദ്ധതി രണ്ടാം ഘട്ടത്തില്‍ ഫാര്‍മസിസ്റ്റ് തസ്തിക അനുവദിക്കാതെ ഫാര്‍മസിസ്റ്റുകളെ അവഗണിക്കുന്ന തീരുമാനം പിന്‍വലിക്കുക, എം.ബി.ബി.എസ് ഫീസ് വര്‍ധന് നിര്‍ത്തലാക്കുക, ആയുഷ്, ബി.ഡി.എസ് പാരാമെഡിക്കല്‍ പി.ജി വിദ്യാര്ഥികളിടെ സ്‌റ്റെപെന്റ വര്‍ധിപ്പിക്കുക, പ്രൈവറ്റ് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്കും സ്റ്റൈപന്റ് നടപ്പിലാക്കുക, പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുക, ആരോഗ്യമേഖലകളില്‍(മെഡിക്കല്‍,പാരാമെഡിക്കല്‍) ഒഴിവ് വരുന്ന തസ്തികകളിലേക്കുള്ള നിയമനം വേഗത്തിലാക്കുക, സര്‍ക്കാര്‍ കോളേജുകളിലെ പാരാമെഡിക്കല്‍ പി.ജി സീറ്റുകളുടെ കുറവ് പരിഹരിക്കുക, മെഡിക്കല്‍, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തുക, ആയൂര്‍വേദ മേഖലയില്‍ നിലവാരത്തകര്‍ച്ചക്ക് കാരണമായ സ്വാശ്രയ കോളേജുകളില്‍ സീറ്റ് വെട്ടിച്ചുരുക്കുക,പുതിയ കോളേജ് അനുവദികാത്തിരിക്കുക. ആയൂര്‍വ്വേദ ഡോക്ടര്‍മാരുടെ വേതനം ആനുപാതികമായി വര്‍ധിപ്പിക്കുക, സര്‍ക്കാര്‍ ഉത്തരവുകള്‍ കണ്ടില്ലെന്ന് നടിച്ച് നേഴ്‌സുമാരുടെ മിനിമം വേതനം നടപ്പിലാക്കാത്ത മാനേജ്‌മെന്റകള്‍ക്കെതിരെയും ഹോസ്പിറ്റലുകള്‍ക്കെതിരെയും നടപടിയെടുക്കുക,ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ അദ്ധ്യാപകരോ ഇല്ലാത്ത കോളേജുകളുടെ അംഗീകാരം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവകാശപത്രികയില്‍ ഉന്നയിച്ചിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: