ആലപ്പുഴ: ചോദ്യപേപ്പറുകളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടും വിധം ആലപ്പുഴയിലെ സി.ആപ്റ്റ് കേന്ദ്രത്തില്‍ ഇവ വിതരണത്തിന് തയ്യാറാക്കുന്നത്തിനെതിരെ എം.എസ്.എഫ് പ്രതിഷേധം. പ്രതിഷേധിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ചട്ടങ്ങള്‍ പാലിക്കാതെ താല്‍ക്കാലിക ജീവനക്കാരി വിദ്യാര്‍ത്ഥികളായവരെ നിയമിച്ച് വാര്‍ഷിക പരീക്ഷയുടേത് ഉള്‍പ്പടെയുളള ചോദ്യപേപ്പറുകള്‍ ക്രമീകരിക്കുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എം.എസ്.എഫ് പ്രതിഷേധം. കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി രംഗത്ത് വരുമെന്ന് എം.എസ്.എഫ് നേതാക്കള്‍ അറിയിച്ചു.
മാര്‍ച്ച് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുജീബ് കലാം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇജാസ് ലിയാഖത്ത്, മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ബാബുഷെരീഫ്, ടൗണ്‍ പ്രസിഡണ്ട് എ.എം നൗഫല്‍, ജനറല്‍ സെക്രട്ടറി എച്ച്. നൗഷാദ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നാസിം വലിയമരം എം.എസ്.എഫ് ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ഉനൈസ് എം.എച്ച് ഇര്‍ഫാന്‍ ഐകര, നസ്മല്‍ ബഷീര്‍, സിദ്ധിഖ് സിയാദ്, ഷഹബാസ് ഹഖ്, സഫര്‍ ഷമീര്‍, താഹിര്‍, യാസീന്‍ ജഹാസ്, ഹുസൈന്‍, ബാദുഷ, ടൗണ്‍ സെക്രട്ടറി മന്‍സൂര്‍ ഹസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.