കൊയിലാണ്ടി :അംഗീകാരമില്ലാത്ത യൂണിവേഴ്‌സിറ്റി ഓഫ് ഏഷ്യ എന്ന വ്യാജ വെബ്‌സൈറ്റ് നല്‍കുന്ന ഡോക്ടറേറ്റ് നേടി പന്തലായനി മേഖലയിലെ ആറോളം പഞ്ചായത്തുകളുടെ ബിപിഒ എം. ജി ബല്‍രാജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി നിയോജക മണ്ഡലം ാളെ കമ്മിറ്റി പന്തലായനി ബി ആര്‍ സിയിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന ജന. സെക്രട്ടറി എം. പി നവാസ് ഉദ്ഘടനം ചെയ്തു.പൊതുസമൂഹത്തെയും വിദ്യാഭ്യാസ മേഖലയും കബളിപ്പിച് പണം നല്‍കി വ്യാജ ബിരുദങ്ങള്‍ കരസ്ഥമാക്കി ഉന്നത സ്ഥാനത്തിരിക്കുന്ന ഇത്തര കാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.ഇത്തരത്തിലുള്ള വ്യാജ ബിരുദം നല്‍കുന്നതിന്റെ ഉറവിടം കണ്ടെത്തി പുറത്ത് കൊണ്ട് വന്നത് എം എസ് എഫാണ്. സംസ്ഥാനതതിന്റെ പല ഭാഗങ്ങളിലും ഇത്തരം വ്യാജ രീതിയില്‍ വിഭ്യാഭ്യാസ തട്ടിപ്പിക്കുകള്‍ നടക്കുന്നുണ്ട് എന്ന വാര്‍ത്ത പുറത്ത് വന്നടിസ്ഥാനത്തില്‍ സംസ്ഥാന തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നവാസ്പറഞ്ഞു. പ്രസിഡന്റ് ആസിഫ് കലാം അധ്യക്ഷത വഹിച്ചു. പി.കെ മുഹമ്മദലി സ്വാഗതം പറഞ്ഞു. റഷാദ് വിഎം., എസ് എം എ അബ്ദുല്‍ ബാസിത്ത്, പി.വി വാജിദ് ,ശമീം കൊയിലാണ്ടി, ഫാസില്‍ നടേരി, അഫ്രിന്‍ ടി.ടി, സംസാരിച്ചു. ഹാദിഖ് ജസാര്‍, മുര്‍ഷിദ് ചെങ്ങോട്ടുകാവ്, ശിബ്ല്‍തിക്കോടി, സിഫാദ് ഇല്ലത്ത് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ഹസ്‌നുല്‍ ബന്ന നന്ദി പറഞ്ഞു. എം എസ്എഫിന്റെ ഇടപെടല്‍ മൂലം പന്തലായനി ബി.പി ഒ ബല്‍രാജ് സ്ഥാനം രാജിവെച്ചു.