X

മധ്യപ്രദേശ് ഇന്ദിര ഗാന്ധി ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം, കുറ്റക്കാര്‍ക്കെതിരെ നടപടി വേണം: എം.എസ്.എഫ്

ന്യൂ ഡല്‍ഹി: മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ നാല് മലയാളി വിദ്യാര്‍ഥികളെ സുരക്ഷാ ജീവനക്കാര്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണമെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു, ജനറല്‍ സെക്രട്ടറി എസ് എഛ് മുഹമ്മദ് അര്‍ഷാദ് എന്നിവര്‍ ആവിശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സര്‍വകലാശാലയുടെ പ്രധാന ഗേറ്റിനു സമീപത്ത് ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ക്രൂര മര്‍ദ്ദനത്തിന് കാരണമായത്.

പരിക്കേറ്റ വിദ്യാര്‍ഥികളെ അനുപൂര്‍ ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളുടെ പരാതിയില്‍ പോലീസ് കേസടുത്തു. വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവിശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ഡോ അബ്ദു സമദ് സമദാനി എം പി, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ വിദ്യാഭ്യാസ മന്ത്രിക്കും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും കത്തെഴുതി.

 

 

webdesk14: