തിരൂര്‍ എസ് എസ് എം പോളിയില്‍ ജനാധിപത്യ രീതിയില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച് വന്ന് ക്യാമ്പസ് ജനറല്‍ സെക്രട്ടറിയായ എം.എസ്.എഫ് പ്രവര്‍ത്തക ഷംലയെ എസ് എഫ് ഐ അതിക്രൂരമായി മര്‍ദിച്ച് തല തകര്‍ത്തു.
ക്ലാസില്‍ മധുരം വിതരണം ചെയ്ത യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷംലയെ ക്ലാസ് മുറിയില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മുന്‍പില്‍ വെച്ച് എസ്എഫ്‌ഐ ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു.
ഇത് ജനാധിപത്യത്തോടുള്ള അങ്ങേയറ്റത്തെ വെല്ലുവിളിയാണ്.
തല പൊട്ടി രക്തം വാര്‍ന്ന ഷഹല ഇപ്പോള്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.