X
    Categories: Culture

സി.ബി.ഐ കുറ്റപത്രം അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍ സത്യത്തിന്റെ വിജയം: എം.എസ്.എഫ്

കോഴിക്കോട് : അരിയില്‍ ഷുക്കൂര്‍ വധം പി.ജയരാജനും ടി.പി രാജേഷിനും പങ്കുണ്ടെന്ന സി.ബി.ഐ കുറ്റപത്രം അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍ സത്യത്തിന്റെ വിജയമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ജന:സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

കുറ്റപത്രത്തിന് പിന്നില്‍ സി.ബി.ഐയുടെ രാഷ്ട്രീയ താല്‍പര്യമെന്ന പാര്‍ട്ടി സെക്രട്ടറിയുടെ മുന്‍കൂട്ടി തയ്യാറാക്കിയ പ്രസ്താവന ചവറ്റുകൊട്ടയില്‍ തള്ളേണ്ടതാണ്. വിഷയത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് സി.ബി.ഐ പറയുന്നതിന് മുമ്പ് എ.എന്‍ ഷംസീര്‍ എംഎല്‍എ പരസ്യമായി ഒരു മലയാളം ചാനലില്‍ പറഞത് പൊതുസമൂഹം മറന്നിട്ടില്ല. ചാനലിലെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ എ.എന്‍ ഷംസീര്‍ എംഎല്‍എയെക്കൂടി പ്രതിചേര്‍ക്കണമെന്ന് നേരത്തെ സി.ബി.ഐ മുമ്പാകെ എം.എസ്.എഫ് ആവശ്യപ്പെട്ടിരുന്നു.
സി ബി ഐ കുറ്റ പത്രം നീതിയിലേക്കുള്ള ശുഭ പ്രതീക്ഷയാണെന്നും എം.എസ്.എഫ് അഭിപ്രായപ്പെട്ടു

chandrika: