ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ യൂണിയന്‍ ജനറല്‍ബോഡി യോഗത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ‘ഗോലി മാറോ’ വിളികളുമായി വര്‍ഗീയ മുതലെടുപ്പിന് ബി.ജെ. പി വിദ്യാര്‍ ത്ഥി സംഘടനയായ എ.ബി. വി.പിയുടെ ശ്രമം. ജനറല്‍ ബോഡി മീറ്റിങില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതിനിടെ ആക്രോശിച്ചെത്തിയ എ.ബി.വി.പി അക്രമികള്‍ ‘മുസ്‌ലിംകളെ വെടി വെക്കണമെന്നും പാകിസ്താനിലേക്ക് പോകൂ’ എന്നും അധിക്ഷേപിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയെ വര്‍ഗീയ വിദ്വേഷ പ്രചരണത്തിനുള്ള ഇടമാക്കാനുള്ള എ.ബി.വി.പി അക്രമികളുടെ നീക്കം ഒരു നിലയ്ക്കും വെച്ച് പൊറുപ്പിക്കില്ലെന്നും സംഘ്പരിവാര്‍ ഗുണ്ടകള്‍ക്കെതിരെ സര്‍വകലാശാല അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു ആവശ്യപ്പെട്ടു.