കാലിക്കറ്റ് സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ എം.എസ്.എഫിന് വന്‍ മുന്നേറ്റം. നിലവില്‍ ഭരിക്കുന്ന കാമ്പസുകള്‍ നിലനിര്‍ത്തുന്നതോടൊപ്പമാണ് നിരവധി കാമ്പസുകള്‍ കൂടി എം.എസ്.എഫ് പിടിച്ചെടുത്തത്. അഞ്ച് ജില്ലകളില്‍ നിന്നായി ഇരുന്നൂറോളം യു.യു.സിമാരെ ജയിപ്പിച്ചു.
കാമ്പസുകളിലെ എസ്.എഫ്.ഐയുടെ ജനാധിപത്യ വിരുദ്ധതയെ ഉയര്‍ത്തിക്കാണിച്ച എം.എസ്.എഫ് പല സ്ഥാപനങ്ങളിലും അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എം.എസ്.എഫിന്റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ട കാമ്പസുകള്‍ ഈ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് തിരിച്ചു പിടിച്ചു. കൂടാതെ ചരിത്രത്തിലാദ്യമായി മലപ്പുറം ഗവ. കോളേജടക്കം 10 ഗവന്മെന്റ് കോളേജുകളില്‍ എം.എസ്.എഫ് മുന്നണി ജയിച്ചത് ശ്രദ്ധേയമാണ്.
ഭരണം പിടിച്ചെടുത്ത അധിക കാമ്പസുകളിലും മുഴുവന്‍ സീറ്റുകളും തൂത്തുവാരി. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പൊന്നാനി എം ഇ എസ് കോളേജും എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തിരൂര്‍ ടി എം ജി കോളേജും എം എസ് എഫ് മുന്നണി പിടിച്ചെടുത്തു. മലപ്പുറം ഗവണ്‍മെന്റ് കോളേജ്, കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജ്, തുഞ്ചത്തെഴുത്തച്ഛന്‍ സ്മാരക ഗവണ്‍മെന്റ് കോളേജ് തിരൂര്‍, നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജ്, കുന്നമംഗലം ഗവണ്‍മെന്റ് കോളേജ്, എല്‍ബിഎസ് പരപ്പനങ്ങാടി, ഐ.എച്ച്.ആര്‍.ഡി മലപ്പുറം, മലപ്പുറം ഗവണ്‍മെന്റ് വുമണ്‍സ് കോളേജ്, കൊടുവള്ളി ഗവ. കോളേജ്, നാദാപുരം ഗവണ്‍മെന്റ് കോളേജ് അടക്കം ഗവണ്‍മെന്റ് കോളേജികളിലും മുന്നണിക്ക് വിജയം നേടിയെടുക്കാനായി.
യു.യു.സിമാരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി. എല്ലാ മേഖലയിലും വ്യക്തമായ മുന്‍തൂക്കം മുന്നണിക്ക് സൃഷ്ടിക്കാനായി. എം.എസ്.എഫ് ഉയര്‍ത്തിയ വിദ്യാര്‍ത്ഥി പക്ഷ രാഷ്ട്ട്രീയത്തെ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുത്തുവെന്നതിന് തെളിവാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിലെ എംഎസ്എഫ് ചരിത്ര വിജയമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ജനറല്‍ സെക്രട്ടറി സി.കെ നജാഫ് എന്നിവര്‍ പറഞ്ഞു.