X

കടപ്പുറത്ത് ചരിത്ര സംഗമത്തിന് എം.എസ്.എഫ്; ഫ്‌ളാഗ് മാര്‍ച്ചിന് സ്വാഗതസംഘമായി

ഫെബ്രുവരി 26 ന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന ഫ്ളാഗ് മാര്‍ച്ചും പൊതു സമ്മേളനവും വിജയിപ്പിക്കാന്‍ സ്വാഗതസംഘം രൂപീകരിച്ചു. എം.എസ്.എഫിന്റെ സമ്മേളന ചരിത്രത്തില്‍ റാലിയും പൊതുസമ്മേളനവും കടപ്പുറത്തിന്റെ മണ്ണിലേക്ക് എത്തുന്നു എന്നതാണ് ഫ്ളാഗ് മാര്‍ച്ചിനെ വ്യത്യസ്തമാക്കുന്നത്. എം. എസ്. എഫിന്റെ അംഗബലത്തെ പ്രകടമാക്കുന്ന വിധം ചരിത്ര സംഗമത്തിന് കോഴിക്കോട് കടപ്പുറം സാക്ഷിയാകും. രെജിസ്ട്രേഷന്‍ നടപടികള്‍ ജനുവരി അവസാന വാരത്തോടെ ആരംഭിക്കും. ഒരു ലക്ഷം വിദ്യാര്‍ഥികളെ അണിനിരത്തുന്ന വിദ്യാര്‍ത്ഥി ജാഥയും പരിപാടിയുടെ ഭാഗമായി നടക്കും. മാര്‍ച്ചിന്റെ മുന്നൊരുക്കങ്ങള്‍ മാതൃ സംഘടനയുടെ നിരീക്ഷണത്തോടെ നടത്തിവരികയാണെന്ന് നേതാക്കള്‍ പറഞ്ഞു.

ഫ്ളാഗ് മാര്‍ച്ചിന്റെ സ്വാഗത സംഘം രൂപീകരിച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. എം.എസ്.എഫിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിദ്യാര്‍ത്ഥികള്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. എം.എസ്.എഫിന്റെ ശാഖ, പഞ്ചായത്ത് സമ്മേളനങ്ങള്‍ വിജയകരമായി നമ്മള്‍ പൂര്‍ത്തീകരിച്ചുവരുന്നു. സമ്മേളനങ്ങളുടെ സംഘാടനവും വിദ്യാര്‍ത്ഥി പങ്കാളിത്തവും ശ്രദ്ധേയമാണ്. സമ്മേളനങ്ങളിലൂടെയെല്ലാം നമ്മള്‍ കൈവരിച്ച സംഘാടക ബലത്തെയാണ് ഫ്ലാഗ് മാര്‍ച്ചില്‍ നമ്മള്‍ പ്രകടമാക്കേണ്ടത് എന്ന് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ മുഖ്യ രക്ഷാധികാരിയാക്കി ഫ്ളാഗ് മാര്‍ച്ച് സ്വാഗത സംഘം രൂപീകരിച്ചു. പി.കെ.കെ ബാവ, ഇ ടി മുഹമ്മദ് ബഷീര്‍ എം.പി, എം കെ മുനീര്‍, പി.വി അബ്ദുല്‍ വഹാബ് എം പി,അബ്ദുല്‍ സമദ് സമദാനി എം.പി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍,സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എന്നിവര്‍ രക്ഷാധികാരികളുമാണ്. പി.കെ കുഞ്ഞാലിക്കുട്ടിയാണ് ചെയര്‍മാന്‍. പി.എം.എ സലാം, എം.സി മായിന്‍ ഹാജി, അബ്ദുറഹ്‌മാന്‍ രണ്ടത്താണി എന്നിവര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍മാര്‍ ആണ്.

 

webdesk18: