X

സുബ്രതോ കപ്പ്; വിദ്യാര്‍ഥികളുടെ യോഗ്യതാ മത്സരങ്ങള്‍ വെട്ടി ചുരുക്കിയതിനെതിരെ എം.എസ്.എഫ് സെക്രട്ടേറിയറ്റ് ഫുട്‌ബോള്‍ മാര്‍ച്ച്

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ദേശീയ സുബ്രതോ കപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കാനുള്ള യോഗ്യത മത്സരങ്ങള്‍ വെട്ടി ചുരുക്കിയത നടപടിക്കെതിരെ എം.എസ്.എഫ് സെക്രട്ടേറിയറ്റ് ഫുട്‌ബോള്‍ മാര്‍ച്ച്് നടത്തുന്നു. ആഗസ്റ്റ് ഒന്നിന് വ്യാഴാഴ്ച തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന മാര്‍ച്ചില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

സ്‌കൂള്‍ തലത്തില്‍ ഉപജില്ല മുതല്‍ സംസ്ഥാനം വരെ അണ്ടര്‍ 17, 14 മത്സരങ്ങളില്‍ മൂവായിരത്തിലധികം സ്‌കൂളുകള്‍ പങ്കെടുത്തു വരുന്ന കായിക മാമാങ്കമാണ് സുബ്രതോ കപ്പ്. ഈ വര്‍ഷം സംസ്ഥാന തല മത്സരം മാത്രം നടത്തിയതിനാല്‍ കേവലം 150 സ്‌കൂളുകള്‍ മാത്രമാണ് പങ്കെടുക്കുന്നത്. പങ്കാളിത്തത്തില്‍ ഉണ്ടായ ഈ കുറവിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തും.

നിലവില്‍ ഈ വര്‍ഷത്തെ മത്സരങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. ഇനി എല്ലാ വര്‍ഷവും ഈ എളുപ്പ വഴി തുടരാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനെ കായിക കേരളം ഒറ്റകെട്ടായി ചെറുക്കേണ്ടതുണ്ടെന്ന് എം.എസ്.എഫ് പറഞ്ഞു.

web desk 1: