എഞ്ചിനീയറിങ് കോളേജുകളിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം. എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എം.എസ്.എഫ് വന്‍ വിജയം നേടി. വയനാട് എഞ്ചിനീയറിംഗ് കോളേജ് യൂണിയന്‍ എം.എസ്.എഫ് മുന്നണി വിജയിച്ചു. കോഴിക്കോട് ഗവ:എഞ്ചിനീയറിംഗ് കോളേജില്‍
ചെയര്‍മാന്‍ , ഡഡഇ , എഡിറ്റര്‍ എന്നീ സീറ്റുകളില്‍ എംഎസ്എഫ് മുന്നണി ഉജ്ജ്വല വിജയം കൈവരിച്ചു.
പാലക്കാട് എന്‍.എസ്.എസ് കോളേജില്‍ ചരിത്രത്തില്‍ ആദ്യമായി 4 സീറ്റുകളില്‍ എം.എസ്.എഫ് വിജയിച്ചു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലും എം.എസ്.എഫ് മുന്നണി അട്ടിമറി വിജയം നേടി. കാസര്‍കോട് എല്‍.ബി.എസ് കോളേജില്‍
CS ,IT, Civil ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തിരിച്ച് പിടിച്ച് എം.എസ്.എഫ് കെ.എസ്.യു സഖ്യം ഒന്‍പത് സീറ്റുകളില്‍ വിജയം നേടി. പാലക്കാട് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിന്റെ ചരിത്രത്തിലാദ്യമായി മുഴുവന്‍ സീറ്റിലും എംഎസ്എഫ് മുന്നണി ജയിച്ചു. ജില്ലയിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ എം.എസ്.എഫ് മികച്ച മുന്നേറ്റമാണ് നടത്തിയത്.
എം.എസ്.എഫ് ഉയര്‍ത്തിപ്പിടിച്ച വിദ്യാര്‍ത്ഥി പക്ഷ നിലപാടുകള്‍ക്ക് ലഭിച്ച അംഗീകാരമാണ് മികച്ച വിജയമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മറ്റി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. സംഘടനയ്ക്ക് അഭിമാനം പകരുന്ന മികച്ച വിജയം നേടുന്നതിനായി അഹോരാത്രം അധ്വാനിച്ച മുഴുവന്‍ പ്രവര്‍ത്തകരെയും നേതാക്കള്‍ അഭിവാദ്യം ചെയ്തു.