കണ്ണൂര്‍ :യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലം പുറത്തു വന്നപ്പോള്‍ എം.എസ്.എഫ് മുന്നണി ഉജ്ജ്വല വിജയം കരസ്ഥമാക്കി. പരമ്പരാഗതമായി വിജയംനേടുന്ന കോളേജുകള്‍ കൂടാതെ എസ്.എഫ്.ഐ ഭരണം നിലനിര്‍ത്തിയ കോളേജുകളും എം.എസ്.എഫ് പിടിച്ചെടുത്തു. കണ്ണൂര്‍ സിബ്ഗ കോളേജ്, എം.ജി കോളേജ്, വയനാട് ഇമാം ഗസ്സാലി കോളേജ്, സര്‍ സയ്യിദ് കോളേജ് തുടങ്ങിയ കോളേജുകളില്‍ ചരിത്ര വിജയം നേടി. എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെയും ഇടതു സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരേയും വിദ്യാര്‍ഥി സമൂഹം നല്‍കിയ മറുപടിയാണിതെന്നും സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കിഴരിയൂരും ജനറല്‍ സെക്രട്ടറി എം.പി നവാസും അഭിപ്രായപ്പെട്ടു. എം.എസ്.എഫിനെ വിദ്യാര്‍ഥി സമൂഹം അംഗികരിച്ചു എന്നതിനുള്ള തെളിവ് കൂടിയാണിതെന്നും അവര്‍ പറഞ്ഞു. വിജയം കൈവരിച്ച എം.എസ്.എഫ് മുന്നണി സ്ഥാനാര്‍ഥികളെ ഇരുവരും അഭിനന്ദിച്ചു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് എം.എസ്.എഫ് മുന്നണിക്ക് ഉജ്ജ്വല വിജയം
Tags: msf kerala