X

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ മാറ്റിവെക്കല്‍; എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച് നടത്തി

മലപ്പുറം: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെക്കാന്‍ കൂട്ട് നിന്ന സര്‍ക്കാര്‍ നടപടിക്കെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച് നടത്തി. മലപ്പുറത്ത് മാര്‍ച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് പരാജയ ഭീതി മൂലം സി.പി.എം അനുകൂല അധ്യാപകരെ നിയമസഭ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കുന്നതിന് വേണ്ടിയാണ് പരീക്ഷകള്‍ മാറ്റിവെച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ ക്രൂര വിനോദമായി കാണുന്ന പിണറായി സര്‍ക്കാറിന് മരണമണി മുഴക്കുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും വരാന്‍ പോകുന്നതെന്ന് നവാസ് പറഞ്ഞു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, സെക്രട്ടറി കെ.എം.ഫവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ പി.എ.ജവാദ്, മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി പി.കെ.ബാവ, ഭാരവാഹികളായ ഫവാസ് പനയത്തില്‍, അഡ്വ: ഖമറുസമാന്‍ മൂര്‍ക്കത്ത്, കെ.എം.ഇസ്മായില്‍, അഡ്വ: പി.എ.നിഷാദ്, ടി.പി.നബീല്‍, എന്‍.കെ.അഫ്‌സല്‍, നവാഫ് കള്ളിയത്ത്, മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ ഫെബിന്‍ കളപ്പാടന്‍, സി.പി. സാദിഖലി ജില്ലാ കമ്മിറ്റി അംഗങ്ങളായ സുഹൈല്‍ അത്തിമണ്ണില്‍, അഡ്വ: വി.എം.ജുനൈദ്, ഷിബി മക്കരപ്പറമ്പ്, അഖില്‍ കുമാര്‍ ആനക്കയം, ജസീല്‍ പറമ്പന്‍, ലത്തീഫ് പറമ്പന്‍ എന്നിവര്‍ പങ്കെടുത്തു.

Test User: