‘അക്രമ രഹിത കലാലയം, സർഗ വസന്ത വിദ്യാർത്ഥിത്വം’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ കമ്പസുകളിൽ സംഘടിപ്പിക്കുന്ന ‘ക്യാമ്പസ് കാരവൻ’ നാലാം ദിനം അരീക്കോട് സുല്ലമുസ്സലാം ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്ന് തുടങ്ങി മഞ്ചേരി ഗവ: പോളിടെക്നിക്ക് കോളേജിൽ സമാപിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലെയും വർദ്ധിച്ചു വരുന്ന വിദ്യാർത്ഥി പങ്കാളിത്തം ജാഥയുടെ സ്വീകാര്യത വിദ്യാർത്ഥികളിൽ പ്രകടമാക്കുന്നതായിരുന്നു. ക്യാമ്പസുകളിലെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ ഇടപെടലുകൾ ഓരോ ക്യാമ്പസിലെയും എം.എസ്.എഫിൻ്റെ ശക്തി വിളിച്ചോതുന്നതായിരുന്നു. ഏകാധിപത്യത്തിൻ്റെ അരാഷ്ട്രീയ ആൾകൂട്ടമായ എസ്.എഫ്.ഐ ക്യാമ്പസുകളിൽ അക്രമ അഴിച്ചു വിട്ട് വിദ്യാർത്ഥികളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിച്ച് കൊണ്ടിരിക്കുന്നതിനെതിരെ വിദ്യാർത്ഥികൾ പ്രതികരിക്കുന്ന കാഴ്ചയാണ് ക്യാമ്പസ് കാരവനിലൂടെ കാണുന്നത്.
ജാഥയുടെ നാലാം ദിവസത്തെ ഉദ്ഘാടനം അരീക്കോട് സുല്ലമുസ്സലാം ആർട്സ് ആന്റ് സയൻസ് കോളേജിൽ വെച്ച് മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.ടി.അഷ്റഫ് നിർവ്വഹിച്ചു. എളയൂർ എം.എ.ഒ കോളേജിൽ കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പിവി.ഉസ്മാനും കുഴിമണ്ണ റീജ്യണൽ കോളേജിലും കൊണ്ടോട്ടി ഗവ: കോളേജിലും എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പും വാഴയൂർ സാഫി കോളേജിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസും കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിൽ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖും കൊണ്ടോട്ടി ബ്ലോസം കോളേജിൽ ടി.വി.ഇബ്റാഹീം എം.എൽ.എയും ഉദ്ഘാടനം ചെയ്തു. നാലാം ദിവസത്തെ സമാപനം മഞ്ചേരി ഗവ: പോളിടെക്നിക്ക് കോളേജിൽ വെച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ് ഉദ്ഘാടനം ചെയ്തു.
ജാഥ ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജാഥ വൈസ് ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ജാഥാ കോർഡിനേറ്റർമാരായ എം.എസ്.എഫ് ജില്ലാ ഭാരവാഹികൾ കെ.എം.ഇസ്മായിൽ, വി.പി.ജസീം, ജാഥാ മാനേജർ എം.എസ്.എഫ് ജില്ലാ ക്യാമ്പസ് വിംഗ് കൺവീനർ നിസാം.കെ.ചേളാരി, ബാലകേരളം സംസ്ഥാന ക്യാപ്റ്റൻ ആദിൽ ചേലേമ്പ്ര, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.ഹബീബ് റഹ്‌മാൻ, റിയാസ് കണ്ണിയൻ, അഡ്വ: പി.വി.ഫാഹിം മുഹമ്മദ്, ആസിഫ് കൊളമ്പലം, ഫായിസ് പുളിക്കൽ, ഹരിത ജില്ലാ ചെയർപേഴ്സൺ ഫിദ.ടി.പി, ട്രഷറർ ഷഹാന ശർത്തു, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് പി.കെ.മുബഷിർ, ഹരിത ജില്ലാ ഭാരവാഹികളായ റമീസ ജഹാൻ, ജുമാന ഷെറിൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ഇന്ന് ഗാന്ധി ജയന്തി ദിനത്തിൽ ജാഥക്ക് അവധിയാണ്. നാളെ മങ്കട ഗവ: കോളേജ്, ചെറുകുളമ്പ് ഐ.കെ.ടി.എം കോളേജ്, രാമപുരം ജെംസ് കോളേജ്, തിരൂർക്കാട് നസ്റ കോളേജ്, പെരിന്തൽമണ്ണ പി.ടി.എം ഗവ: കോളേജ്, പെരിന്തൽമണ്ണ എസ്.എൻ.ഡി.പി കോളേജ്, പൂപ്പലം എം.എസ്.ടി.എം കോളേജ്, അങ്ങാടിപ്പുറം ഗവ: പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തും.