കണ്ണൂര്‍: കാലങ്ങളെ നയിച്ച കാലഘട്ടങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ എം.എസ്.എഫ് കാമ്പയിന്‍ ‘പെെതൃക’ത്തിന് വളപട്ടണത്ത് തുടക്കം. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മകള്‍ക്കൊപ്പം സഞ്ചാര പഥം തീര്‍ത്ത് ഇന്നലെകളിലെ നന്മകളിലേക്ക് വഴിനടത്തുന്നതാണ് കാമ്പയിന്‍. പാണക്കാട് മുഹമ്മദലി തങ്ങളിലൂടെ കുടുംബവുമായി ബന്ധപ്പെട്ട വളപട്ടണത്തിന്റെ വംശപരമ്പര കൂടി പകര്‍ന്ന് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍ വളപട്ടണത്ത് നിന്ന് തുടങ്ങിയത്.
മത-സാഹോദര്യത്തിന് ഊന്നല്‍ നല്‍കി കേരളീയ സമൂഹത്തെ നയിച്ച ശിഹാബ് തങ്ങളെ കാലങ്ങള്‍ക്കായി അടയാളപ്പെടുത്തുന്നതിനൊപ്പം ഇന്നലെകളിലെ സഹിഷ്ണുതയും പൂര്‍വീകരുടെ ത്യാഗങ്ങളും നല്ല മാതൃകകളായി അക്കാദമിക് തലത്തിലും ചേര്‍ത്തുവെക്കപ്പെടണമെന്നാണ് കാമ്പയിന്‍ ലക്ഷ്യം. പുതിയ തലമുറയ്ക്ക് സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ചേര്‍ത്തുവെക്കലിന്റെയും നാടിന്റെ നന്മയ്ക്ക് വേണ്ടി ഐക്യപ്പെടലിന്റെയും സന്ദേശവുമായാണ് കേരളത്തിലുടനീളം എം.എസ്.എഫ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്തവരുടെ സ്നേഹ വര്‍ത്തമാനങ്ങള്‍ എം.എസ്.എഫ് ഏറ്റെടുത്ത ഉത്തരവാദിത്തത്തിന് കരുത്തേകുന്നതായിരുന്നു. കേരളത്തിലുടനീളം കാമ്പയിന്റെ ഭാഗമായ തുടര്‍പരിപാടികള്‍ വരും ദിവസങ്ങളില്‍ നടക്കും.
വളപട്ടണത്ത് നടന്ന പരിപാടിയില്‍ എം.എസ്‌എഫ് സംസ്ഥാധ പ്രസിഡന്റ് പി.കെ നവാസ് അധ്യക്ഷനായി. അതിഥികളായെത്തിയ സംഗീതജ്ഞന്‍ കെെതപ്രം ദാമോദരന്‍ നമ്പൂതിരി, സമസ്ത ട്രഷറര്‍ പി.പി ഉമര്‍ മുസ്‌ലിയാര്‍, മുസ്‌ലിംലീഗ് സംസ്ഥാന വെെസ് പ്രസിഡന്റ് അബ്ദുറഹിമാന്‍ കല്ലായി, ചിറക്കല്‍ രാജകുടുംബാംഗം സുരേഷ് വര്‍മ സദസുമായി സംവദിച്ചു.
മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി,ജനറല്‍ സെക്രട്ടറി കെ.ടി സഹദുല്ല, വി.പി വമ്പന്‍, എം.പി മുഹമ്മദലി, ബി.കെ അഹമ്മദ്, പി.വി അബ്ദുല്ല, സി.പി റഷീദ്, അഷർ പെരുമുക്ക്, ഷജീർ ഇഖ്ബാൽ, വി.എം റഷാദ്, റുമൈസ റഫീഖ്, നസീർ പുറത്തീൽ, പി.എ ജവാദ്, സി.കെ നജാഫ്,സാദിഖ് പാറാട്, അസ്ഹർ പാപ്പിനിശ്ശേരി പങ്കെടുത്തു.