കോഴിക്കോട്: കാലിക്കറ്റ് സര്‍വകലശാല അധികാരികളുടെ പഠിപ്പികേടില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന.സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു. സര്‍വകലാശാല ബിരുദ ഗ്രേഡ് കാര്‍ഡ് വിതരണത്തിലെ അപാകതകള്‍ പരിഹരിച്ചു വിദ്യാര്‍ത്ഥികളുടെ ഉപരി പഠന സാധ്യത ഉറപ്പു വരുത്തുക, കായിക വിദ്യാര്‍ത്ഥികളെ 4 വര്‍ഷത്തിലായി നിരന്തരം പിഢിപ്പിക്കുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുക, ബി.എഡ്, ബി.പി എഡ്, എം.ബി.എ സെന്ററുകളുടെ അംഗീകാരം ഉറപ്പ് വരുത്തുക, അവതാളത്തിലാകുന്ന പരീക്ഷ നടപടി ക്രമങ്ങളും റിസല്‍ട്ടും കുറ്റമറ്റതാക്കുക,
സര്‍വകലാശാല വിദ്യാര്‍ത്ഥി പക്ഷത്ത് നില കൊള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ മാര്‍ച്ച്. ജൂലൈ 22 ശനി രാവിലെ 10 മണിക്കാണ് കാലിക്കറ്റ് സര്‍വകലശാലയിലേക്കു മാര്‍ച്ച്
നടത്തുക.