സുല്‍ത്താന്‍ ബത്തേരി: സിപിഎം മുന്‍ എംഎല്‍എ സികെ ശശീന്ദ്രന്റെ ഭാര്യക്ക് സികെ ജാനു പണം കൈമാറിയെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. സുല്‍ത്താന്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നും കൈപ്പറ്റിയ പണത്തില്‍ നിന്നും നാലര ലക്ഷം രൂപ കല്‍പ്പറ്റ മുന്‍ എംഎല്‍എ സികെ ശശീന്ദ്രന്റെ ഭാര്യ ജോലി ചെയ്യുന്ന കല്‍പ്പറ്റ സഹകരണ ബാങ്കില്‍ നേരിട്ടെത്തിയാണ് സികെ ജാനു പണം നല്‍കിയതെന്ന് പികെ നവാസ് ആരോപിച്ചു.ഇതിന് ശേഷം ബാക്കി തുകകള്‍ സികെ ജാനു അനുകൂലമുള്ള പല വ്യാപാര സ്ഥാപനങ്ങളില്‍ കൊടുത്തതായും പറഞ്ഞു. സംഭവത്തില്‍ സിപിഎം ബിജെപി അന്തര്‍ധാര പരിശോധിക്കപ്പെടണമെന്നും നവാസ് കൂട്ടിച്ചേര്‍ത്തു.
കോഴ ആരോപണത്തില്‍ നവാസിന്റെ പരാതിയില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് കെ സുരേന്ദ്രനും, സികെ ജാനുവിനുമെതിരെ എടുത്ത കേസില്‍ ഇന്നലെ മൊഴിനല്‍കാന്‍ എത്തിയപ്പോഴാണ് മാധ്യമങ്ങള്‍ക്ക് മുമ്പാകെ ഇക്കാര്യം വെളുപ്പെടുത്തിയത്.
മാര്‍ച്ച് രണ്ട് കോട്ടയത്ത് വെച്ച് നടന്ന യോഗത്തില്‍ വെച്ചാണ് സാമ്പത്തികം സംബന്ധിച്ച് സികെ ജാനുവും കെ സുരേന്ദ്രനും അന്തിമ ധാരണയായത്.ബിജെപി നേതാവും അഭിഭാഷകനുമായ ഒരാളുടെ വീട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്.കൂടിക്കാഴ്ചയില്‍ കെ സുരേന്ദ്രന്‍ന്റെ പിഎ ദിപിന്‍, പ്രസീത, ബീഡിജെഎസ് വയനാട് ജില്ലാ നേതാവ് ശ്രീലേഷ് എന്നിവരും ഉണ്ടായിരുന്നു.പിന്നീട് 10 ലക്ഷം രൂപ കൈമാറിയത് മാര്‍ച്ച് 7 നാണ്. ഈ പണത്തില്‍ നിന്നുമാണ് നാലര ലക്ഷം രൂപ കല്‍പറ്റ മുന്‍ എംഎല്‍എ ശശീന്ദ്രന്റെ ഭാര്യയുടെ കൈയില്‍ ബാങ്കില്‍ എത്തി നല്‍കിയത്.മാര്‍ച്ച് 8 ന് സികെ ജാനു ബാങ്കില്‍ എത്തിയെങ്കിലും ശശീന്ദ്രന്റെ ഭാര്യയെ കാണാന്‍ സാധിച്ചിരുന്നില്ല. മാര്‍ച്ച് 9 നാണ് ബാങ്കില്‍ എത്തി പണം കൈമാറിയത്.ബാങ്കിലെ സിസിടിവി അടക്കം പരിശോധിക്കണമെന്ന് പോലീസിന് കൊടുത്ത മൊഴിയില്‍ പറഞ്ഞതായും, സി കെ ജാനു കൈപ്പറ്റിയ തുക എങ്ങനെ ചിലവഴിച്ചുവെന്നതിന്റെയടക്കം ഡിജിറ്റല്‍ തെളിവുകള്‍ പൊലീസിനു കൈമാറിയതായും നവാസ് പറഞ്ഞു.
സുരേന്ദ്രനും, സി കെ ജാനുവുമായിവുമായി മൊത്തം 75 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് ഉണ്ടായിട്ടുണ്ടെന്നും ഇതിന്റെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്ത സമ്മേളനത്തില്‍ msf സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, ട്രഷറര്‍ സികെ നജാഫ് സംസ്ഥാന സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക്, അഡ്വ പി.ഇ സജല്‍ പങ്കെടുത്തു.
വാര്‍ത്താ സമ്മേളനത്തിന്റെ വിവിധ ഭാഗങ്ങള്‍