X

വിദ്യാര്‍ഥികളോടുള്ള അനീതി അവസാനിക്കുന്നതുവരെ എം.എസ്.എഫ് സമരരംഗത്തുണ്ടാകുമെന്ന് പി.കെ നവാസും ജന: സെക്രട്ടറി സി.കെ നജാഫും

വിദ്യാര്‍ഥികളോടുള്ള അനീതി അവസാനിക്കുന്നത് വരെ എം.എസ്.എഫ് സമരരംഗത്ത് ഉണ്ടാകുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ് എന്നിവര്‍ പറഞ്ഞു.

പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോഴും ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച എം. എസ്.എഫ് നേതാക്കളെയാണ് പോലീസ് വിലങ്ങ് അണിയിച്ച് അറസ്റ്റ് ചെയ്തു നീക്കിയത്. കോഴിക്കോട് ജില്ലാ എം.എസ്. എഫ് കണ്‍വീനര്‍ അഫ്രീന്‍, ടി.ടി കൊയ്‌ലാണ്ടി മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരാണ് പോലീസ് വിലങ്ങ് അണിയിച്ച് അറസ്റ്റ് ചെയ്തത്.
ആദ്യ ഘട്ട അലോട്ട്‌മെന്റില്‍ സീറ്റ് ലഭിക്കാതിരുന്ന മലബാറിലെ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ട അലോട്ട്‌മെന്റിലും സീറ്റ് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ കാണിക്കുന്ന ഈ വിവേചനത്തില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെയാണ് പോലീസ് ക്രൂരമായി നേരിട്ടത്. അറസ്റ്റ് ചെയ്തവരെ കൈകള്‍ വിലങ്ങ് അണിയിച്ച പോലീസ് ക്രൂരമായാണ് പ്രവര്‍ത്തകരെയും നേരിട്ടത്.

അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ എം.എസ്.എഫ് പ്രവര്‍ത്തകരെ പ്രതികളെ പോലെ വിലങ്ങ് അണിയിച്ച് കൊണ്ടു പോകുന്ന പോലീസ് എന്ത് സന്ദേശമാണ് നല്‍കുന്നത്. വിദ്യാഭ്യാസ വിതരണത്തില്‍ നിലനില്‍ക്കുന്ന അനീതികള്‍ക്ക് നേരെ പ്രതികരിക്കുന്നതിനാണ് സര്‍ക്കാര്‍ വിലങ്ങ് അണിയിക്കുന്നത്.

Chandrika Web: