കോഴിക്കോട്: ചട്ടങ്ങള്‍ പാലിക്കാതെ താല്‍കാലിക ജീവനക്കാരെയും വഴിയേ പോവുന്നവരെയും വിതരണ ചുമതലയില്‍ നിയമിച്ചു ഒമ്പതാം ക്ലാസ് വരെയുള്ള ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യുന്നതിന്റെയും വിതരണത്തിന്റെയും വീഴച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന: സെക്രട്ടറി എം.പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു. ആലപ്പുഴയിലെ
സി ആപ്റ്റ് കേന്ദ്രത്തില്‍ വിതരണ ചുമതലകള്‍ നിര്‍വഹിക്കുന്നവരുടെ വിഡിയോ പുറത്തു വന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ആലപ്പുഴ സി ആപ്റ്റ് കേന്ദ്രത്തിലേക്ക് സമരം ചെയ്ത പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താമെന്ന സര്‍ക്കാര്‍ നിലപാട് അപഹാസ്യമാണെന്നും എം.എസ്.എഫ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. .