X
    Categories: CultureNewsViews

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സ്‌റ്റേ: സര്‍ക്കാരിന്റെ ഏകാധിപത്യ ശൈലിക്കുള്ള തിരിച്ചടി: എം.എസ്.എഫ്

കോഴിക്കോട്: ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സ്‌റ്റേ ചെയ്ത ഹൈക്കോടതി തീരുമാനം സര്‍ക്കാരിന്റെ ഏകാധിപത്യ ശൈലിക്കും പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുമുള്ള ശ്രമത്തിനുമുള്ള തിരിച്ചടിയാണെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. എം.എസ്.എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ വിഷയത്തില്‍ ശക്തമായി സമരരംഗത്തുണ്ടായിരുന്നു. സര്‍ക്കാര്‍ ഖാദര്‍ കമ്മീഷന്‍ നടപ്പിലാക്കുന്നതില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ തീരുമാനം തിരുത്തും വരെ പ്രക്ഷോഭങ്ങള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ജന: സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു .

ചന്ദ്രിക വെബ് ഡെസ്‌ക്‌: