മൊഹാലി: വിക്കറ്റിന് പിന്നില്‍ അസാമാന്യ പ്രകടനാണ് ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെത്. നിങ്ങള്‍ കണ്ടോളൂ, പക്ഷെ അനുകരിക്കാന്‍ ശ്രമിക്കരുതെന്നായിരുന്നു ധോണിയെ പുകഴ്ത്തി രവിശാസ്ത്രിയുടെ കമന്റ്. കണ്ണഞ്ചിപ്പിക്കുന്ന വേഗതയാണ് ധോണിയുടെ സ്റ്റംമ്പിങ്ങിന്. ലോകകപ്പ് ടി20യില്‍ ബംഗ്ലാദേശിനെതിരെ ധോണിയുടെ അതിവേഗ സ്റ്റമ്പിങ് ചര്‍ച്ചയായിരുന്നു. അത്തരമൊരു സ്റ്റമ്പിങ് ഇന്നലെ മൊഹാലിയില്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലും നടന്നു. മിശ്രയുടെ പന്തില്‍ കിവീസ് വിക്കറ്റ് കീപ്പര്‍ ലൂക്ക് റോഞ്ചിയായിരുന്നു ഇര. മത്സരത്തില്‍ റോസ് ടെയ്‌ലറെയും ധോണി മടക്കിയിരുന്നു. എല്ലാഫോര്‍മാറ്റില്‍ നിന്നുമായി 150 സ്റ്റമ്പിങ് എന്ന അപൂര്‍വ റെക്കോര്‍ഡും ധോണി സ്വന്തമാക്കിയിരുന്നു.
വീഡിയോ കാണാം