X

ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം: ധോണിയിലെ ഫിനിഷിങ്ങിലെ പോരായ്മയോ?

മൊഹാലി: ന്യൂസിലാന്‍ഡിനെതിരായ മൊഹാലി ഏകദിനത്തിലെ വിജയത്തിന് പിന്നാലെ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായി ഇറങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. രോഹിത് ശര്‍മ്മ ഔട്ടായതിന് പിന്നാലെ നാലാമനായാണ് ധോണി ഇന്നലെ ഇറങ്ങിയത്. സാധാരണ മനീഷ് പാണ്ഡെയാണ് നാലാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്തോ, ആറാമനായോ ആണ് ക്യാപ്റ്റന്‍ കൂള്‍ ബാറ്റിങ്ങിനെത്താറ്. ഇതിന് ധോണി പറഞ്ഞതിങ്ങനെ; കളിച്ച 200 ഏകദിനങ്ങളിലും ബാറ്റിങ് ഓര്‍ഡറില്‍ താഴെയായിരുന്നു ഇറങ്ങിയിരുന്നത്.

അടുത്തിടെയായി സ്‌ട്രൈക്ക് യഥേഷ്ടം കൈമാറാന്‍ എനിക്ക് സാധിക്കുന്നില്ല, ഈയൊരു ഘട്ടത്തില്‍ ഇതാണ് എനിക്ക അനുയോജ്യം, അഞ്ചാമനായോ, ആറാമനായോ ഇറങ്ങുന്നവര്‍ക്ക് കളി ഫിനിഷ് ചെയ്യാനാവുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു. ധര്‍മശാല ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടത് ധോണിയിലെ ഫിനിഷറുടെ പോരായ്മയാണെന്ന് വിമര്‍ശനമുണ്ടായിരുന്നു. പണ്ടത്തെപ്പോലെ അവസാനം ഇറങ്ങുന്ന ധോണിക്ക് കളി ജയിപ്പിക്കാനാവുന്നില്ലെന്നായിരുന്നു വിമര്‍ശനം. മൊഹാലി ഏകദിനത്തില്‍ 80 റണ്‍സാണ് ധോണി നേടിയത്.


don’t miss: എങ്ങനെ വിശേഷിപ്പിക്കണം ധോണിയുടെ ഈ സ്റ്റമ്പിങ്ങിനെ?


Web Desk: